കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്‌‌‌‌മെന്റ്‌‌‌‌‌സ് യൂണിയന്‍: എസ്എഫ്‌ഐക്ക് എതിരില്ലാത്ത വിജയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്‌‌‌‌മെന്റ്‌‌‌‌‌സ് യൂണിയന്‍: എസ്എഫ്‌ഐക്ക് എതിരില്ലാത്ത വിജയം

തിരുവനന്തപുരം > കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്‌‌മെന്റ്‌‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് എതിരില്ലാത്ത വിജയം. തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. "സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർത്ഥിത്വം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

 ഷിംജിൽ കണ്ണൻ (സ്റ്റാറ്റിറ്റിക്സ്)‐ചെയര്‍മാന്‍,  പി പി ശ്രുതി(ജേണലിസം) വൈസ് ചെയര്‍മാന്‍, എ എം അഖിലേഷ് (ഇക്കണോമിക്സ്)‐ജനറല്‍ സെക്രട്ടറി , എം എസ് മാനസ് (ഫിലോസഫി) ‐ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി , എസ് വിനായക് (ജേണലിസം)‐മാഗസിന്‍ എഡിറ്റര്‍ , യൂണിവേ‌ഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലർമാരായി എസ് ഐ അപർണ്ണ (മാത്തമാറ്റിക്സ്), രാഹുൽ ക്യഷ്‌ണൻ (പൊളിറ്റിക്കൽ സയൻസ്), വനിതാപ്രതിനിധികളായി എ അഞ്ജിത (മാനേജ്മെന്റ്), ടി എസ് അഷിത  (സൈക്കോളജി) എന്നിവരാണ്‌ എസ്‌എഫ്‌ഐ പാനലിൽ തെരഞ്ഞെടുക്കപ്പെട്ടത്‌.

ഫാക്കല്‍റ്റി പ്രതിനിധികളായി സി ആർ അരുൺ ( അക്വാട്ടിക് ബയോളജി)‐സയന്‍സ്, വി ഉണ്ണി (പോളിറ്റിക്കൽ സയൻസ്)‐സോഷ്യല്‍ സയന്‍സ് ,  ടി എ കരുണ (പരിസ്ഥിതി ശാസ്ത്രം)‐ അപ്ലൈഡ് സയന്‍സ്, എം എൽ ശരത് (ഹിന്ദി)‐ഓറിയന്റല്‍ സ്റ്റഡീസ്  , എസ് എസ് ശ്രീലക്ഷ്‌മി (ഫിലോസഫി)‐ആര്‍‌‌‌‌ട്‌സ്‌  , വി അമ്യത ലക്ഷ്‌മി(മ്യൂസിക്‌)‐ ഫൈൻ ആർ‌ട്‌സ് , അഖിൽ സെബാസ്റ്റിൻ‐മാനേജ്മെന്റ്, എം എസ് സുധീഷ്‐ലോ, ബി എം അരുൺ കുമാർ‐കൊമേഴ്‌സ് ,   ആർ എ രാമചന്ദ്രൻ‐ എജ്യൂക്കേഷന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കേരള സര്‍വകലാശാല ആസ്ഥാനത്ത് ആഹ്ലദ പ്രകടനം നടത്തി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ശിജിത് ശിവസ്, പ്രസിഡന്റ് എം പ്രവീൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ റിയാസ് വഹാബ്, എ ആർ റിയാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി മനേഷ്, ജോണ്‍ വില്യംസ് എന്നിവര്‍ അഭിവാദ്യം ചെയ്‌തു സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2UuZVF7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages