തിരുവനന്തപുരം> രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് പ്രതീകാത്മകമായി നിറയൊഴിച്ച ഹിന്ദുമഹാസഭാ നടപടി നീചവും പ്രാകൃതവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തെ നിയമസഭ അപലപിച്ചതായും മുഖ്യമന്ത്രി ഫേസബുക് പോസ്‌റ്റിൽ അറിയിച്ചു.
മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ കോലമുണ്ടാക്കി ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് വെടിയുതിര്‍ത്ത് ആഘോഷിച്ചത്.

പോസ്‌റ്റ് ചുവടെ
ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭാ നടപടി നീചവും പ്രാകൃതവുമാണ്. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്സയെ സ്തുതിക്കുകയും ചെയ്ത സംഭവം രാജ്യദ്രോഹമാണ്.
from Kerala || Deshabhimani Online News http://bit.ly/2SmH6GI
via IFTTT
No comments:
Post a Comment