മൂന്നാർ റസ്റ്റ്ഹൗസും ഭൂമിയും സർക്കാരിന് കൈമാറണം: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

മൂന്നാർ റസ്റ്റ്ഹൗസും ഭൂമിയും സർക്കാരിന് കൈമാറണം: ഹൈക്കോടതി


മൂന്നാർ റസ്റ്റ്ഹൗസും രണ്ടേക്കർ ഭൂമിയും അനധികൃതമായി നിർമിച്ച ഷോപ്പിങ് കോംപ്ലക്‌സും സർക്കാരിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. മലയാളം ഇൻഡസ്ട്രീസ് ലിമിറ്റഡ് പാട്ടക്കരാർ ലംഘിച്ചെന്ന സർക്കാർവാദം കണക്കിലെടുത്താണ് ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. നഷ്ടപരിഹാരമായി സർക്കാരിന് മൂന്നു കോടിയോളം രൂപ കമ്പനി 2019 ജൂൺ 20നകം നൽകാനും കോടതി ഉത്തരവിട്ടു.

മലയാളം ഇൻഡസ്ട്രീസ് ലിമിറ്റഡിന് 30 വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ 2002 ലാണ് പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസ് കൈമാറിയത്. പ്രതിവർഷം 67 ലക്ഷം രൂപയായിരുന്നു പാട്ടം. പാട്ടവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി 2011ൽ സർക്കാർ കരാർ റദ്ദാക്കി. റസ്റ്റ്ഹൗസ് നിലനിൽക്കുന്ന സ്ഥലത്ത് അനധികൃതമായി ഷോപ്പിങ് കോംപ്ലക്‌സ് നിർമിച്ചുവെന്ന് കണ്ടെത്തിയാണ് കരാർ റദ്ദാക്കിയത്.

125 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി സർക്കാരിനെതിരെ ആർബിട്രേഷൻ കേസ് ഫയൽചെയ്തു. ജസ്റ്റിസ് കെ എ നായർ ചെയർമാനായ ആർബിട്രേഷൻ ട്രിബ്യൂണൽ കമ്പനിയുടെ ഹർജി തള്ളി. സർക്കാരിന് മൂന്നുകോടിയോളം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. ട്രിബ്യൂണൽ ഉത്തരവ് ചോദ്യംചെയ്ത് കമ്പനി ഹൈക്കോടതിയെ സമീപിച്ചതിലെ വിധിയാണ് ഇപ്പോഴുണ്ടായത്. സർക്കാരിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ കെ വി അനിൽകുമാർ ഹാജരായി. നഷ്ടപരിഹാരത്തുകയ്ക്ക് പലിശ ഇളവുചെയ്യണമെന്ന കമ്പനിയുടെ ആവശ്യം സർക്കാർ പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2I0KJyq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages