മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിന്റെ വിചാരണാനടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ തുടങ്ങി. ആദ്യഘട്ട വിചാരണയിലെ ഒമ്പത് പ്രതികളെ തിങ്കളാഴ‌്ച ഹാജരാക്കി.
തുടര്‍നടപടികള്‍ക്കായി കേസ് മാര്‍ച്ച് 28ലേക്ക് മാറ്റി.
കേസിൽ കുറ്റപത്രം നൽകിയ 16 പ്രതികളിൽ ഒമ്പതു പേർക്കെതിരെയാണ് ആദ്യഘട്ട വിചാരണ. അരൂക്കുറ്റി വടുതല നദ്വത്ത് നഗർ ജാവേദ് മൻസിലിൽ ജെ ഐ മുഹമ്മദ് (20), എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആരിഫ് ബിൻ സലീം (25), പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18), പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി എം റജീബ്(25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൽ നാസർ എന്ന നാച്ചു (24), ആരിഫിന്റെ സഹോദരൻ എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആദിൽ ബിൻ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് വീട്ടിൽ പി എച്ച് സനീഷ് (32) എന്നിവർക്കെതിരെയാണ് ആദ്യഘട്ട വിചാരണ.
ഒന്നുമുതൽ മൂന്നുവരെ പ്രതികളായ മുഹമ്മദ്, ആരിഫ് ബിൻ സലീം, റിയാസ് ഹുസൈൻ എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
കേസിലെ എട്ടാം പ്രതി ആദിൽ ബിൻ സലീമിന് തിങ്കളാഴ്ച ഹെെക്കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു.
from Kerala || Deshabhimani Online News http://bit.ly/2t4x9PU
via IFTTT
No comments:
Post a Comment