കാസർകോട്
പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന്റെ മുഖ്യ എതിരാളി എൽഡിഎഫാണെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിൽ ബിജെപിയുമായാണ‌് യുഡിഎഫിന്റെ മത്സരമെന്ന കെപിസിസി വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരന്റെ അഭിപ്രായം ശരിയല്ല. കേരളത്തിൽ ഇക്കുറിയും ബിജെപിക്ക‌് പാർലമെന്റിലേക്ക‌് അക്കൗണ്ട‌് തുറക്കാനാവില്ല. കോൺഗ്രസിൽ പരസ്യ പ്രസ‌്താവനയുടെ കാലം കഴിഞ്ഞു. അത‌് ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും. യൂത്ത‌് കോൺഗ്രസ‌് നേതാക്കളുടെ സോഷ്യൽ മീഡിയ വഴിയുള്ള സീറ്റ‌് ചർച്ച അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2t5OdFi
via IFTTT
No comments:
Post a Comment