മൂന്നാർ
എട്ട‌്, ഒൻപത‌് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കെഎസ്ടിഎ 28- -ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാകയുമായി വട്ടവട - കൊട്ടാക്കാമ്പൂരിൽ അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ സ്മൃതി മണ്ഡപത്തിൽനിന്നും ജാഥ ആരംഭിച്ചു.
അഭിമന്യുവിന്റെ അമ്മ ഭൂപതിയിൽനിന്നും ജാഥാ ക്യാപ്ടനും കെഎസ‌്ടിഎ സംസ്ഥാന സെക്രട്ടറിയുമായ കെ ബി സന്തോഷ് കുമാർ പതാക ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ചു ചേർന്ന പൊതുസമ്മേളനം സിഐടിയു ഇടുക്കി ജില്ലാ ട്രഷറർ കെ വി ശശി ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ ട്രഷറർ കെ ആർ ഷാജിമോൻ അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ, സെക്രട്ടറി ബി സുരേഷ്, സംസ്ഥാന എക്സിക്യൂട്ടീവംഗം പി കെ സുധാകരൻ, സംസ്ഥാന കമ്മിറ്റിയംഗം സി യേശുദാസ്, ജില്ലാ സെക്രട്ടറി എം എം ഷാജഹാൻ, വി സിജുമോൻ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2WKSqfp
via IFTTT
No comments:
Post a Comment