കോട്ടയം
നിക്ഷിപ‌്ത താല്പര്യക്കാരുടെ സ്വാധീനത്തിനു വഴങ്ങി കെഎസ‌്ആർടിസിയെ സ്വകാര്യ മേഖലക്ക‌് തീറെഴുതാനുള്ള നീക്കങ്ങളാണ‌് എംഡിയായിരിക്കെ ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ നടന്നതെന്ന‌് കെഎസ‌്ആർടിഇഎ(സിഐടിയു) സംസ്ഥാന പ്രസിഡന്റ‌് വൈക്കം വിശ്വൻ, ജനറൽ സെക്രട്ടറി സി കെ ഹരികൃഷ‌്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാലാ കേന്ദ്രീകരിച്ചുള്ള ഒരു കൂട്ടരും തൊഴിലാളികളെ മോശക്കാരായി ചിത്രീകരിച്ച‌് കോർപറേഷനെ തകർക്കാനുള്ള നീക്കങ്ങൾക്ക‌് പിന്നിലുണ്ട‌്. വരുമാനത്തിൽനിന്ന‌് ശമ്പളം നൽകിയെന്ന തച്ചങ്കരിയുടെ വാദം പച്ചക്കള്ളമാണ‌്. കോർപറേഷൻ പരിഷ‌്കരണത്തെ തൊഴിലാളി സംഘടനകൾ എതിർത്തിട്ടില്ല.
ആറുമാസംകൂടി ഈ എംഡി തുടർന്നിരുന്നെങ്കിൽ കെഎസ‌്ആർടിസി പൂർണമായും സ്വകാര്യമേഖലയുടെ പിടിയിലായേനെ. ഡിപ്പോകൾ അടച്ചുപൂട്ടൽ, ബസുകളും ജീവനക്കാരെയും വാടകയ‌്ക്ക‌് എടുക്കൽ, ഷെഡ്യൂളുകൾ വെട്ടിക്കുറയ‌്ക്കൽ തുടങ്ങിയവ ഈ ലക്ഷ്യത്തോടെയായിരുന്നു.
എം പാനൽ ജീവനക്കാരെ നിലനിർത്തിക്കൊണ്ടുതന്നെ പിഎസ‌്സി നിയമനം നടത്താൻ കഴിയുമായിരുന്നു. ഇതടക്കം അട്ടിമറിച്ചു.തൊഴിൽ നിയമങ്ങൾ എംഡി പാലിച്ചിരുന്നില്ല. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന‌് പിടിക്കുന്ന ഇൻഷുറൻസ‌് പ്രമീയം, ബാങ്ക‌് വായ‌്പാ തിരിച്ചടവ‌് തുക എന്നിവ അടയ‌്ക്കാറില്ല. ഇതുമൂലം തൊഴിലാളികൾക്ക‌് വൻ ബാധ്യതയുണ്ടായി‐ വൈക്കം വിശ്വൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2GcCtcz
via IFTTT
No comments:
Post a Comment