കൊല്ലം
കശുവണ്ടി വ്യവസായത്തിലെ ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണാൻ തൊഴിലുടമകളെക്കൂടി സഹായിക്കണമെന്നതാണ് സർക്കാരിന്റെ പുതിയ സമീപനമെന്ന‌് കോടിയേരി പറഞ്ഞു. മുൻ കാലങ്ങളിലൊന്നും സർക്കാരുകൾ ഇത്തരത്തിൽ ചിന്തിച്ചിരുന്നില്ല. നഷ്ടത്തിലായി പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ പ്രത്യേക പാക്കേജിനു സർക്കാർ രൂപംനൽകി. വായ‌്പ കുടിശ്ശികയായ കശുവണ്ടി വ്യവസായികൾക്ക‌് പുതിയ വായ‌്പ നൽകേണ്ട എന്നാണ‌് റിസർവ‌് ബാങ്ക‌് തീരുമാനം.
ഇത്തരത്തിൽ 58 ഫാക്ടറി ഉടമകൾക്ക‌് ഒറ്റത്തവണ തീർപ്പാക്കലിനു വിധേ യമായി വായ‌്പ പുനരേകീകരിക്കാനാണ‌് സർക്കാർ തീരുമാനം. ഫാക്ടറി തുറക്കാൻ പുതിയ വായ‌്പ ലഭ്യമാക്കാൻ മുഖ്യമന്ത്രി വിളിച്ച ബാങ്ക‌് പ്രതിനിധികളുടെ ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട‌്. പുനർവായ‌്പ 28ന‌് മുമ്പ‌് ലഭ്യമാക്കാനാണ‌് നിർദേശം. ദീർഘകാല വായ്പയായും പിഴപ്പലിശ ഒഴിവാക്കിയും നൽകണം. പുതിയ വായ‌്പയുടെ ഒരു വർഷത്തെ പലിശ സർക്കാർ ഏറ്റെടുക്കും.
അതിനായി 25 കോടിയാണ് സർക്കാർ അനുവദിച്ചത്. സംസ്ഥാന സർക്കാർ ഒരു വർഷത്തെ നികുതി ഒഴിവാക്കും. ബാങ്കുകൾ പലിശ ഒമ്പതു ശതമാനമായി ഏകീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധിയിലായ വ്യവസായികളുടെ ഇഎസ്ഐ, പിഎഫ് വിഹിതത്തിലെ കുടിശ്ശിക തീർപ്പാക്കാൻ സാവകാശം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. അതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ‌്തു. കേന്ദ്ര സഹായം ലഭിച്ചാൽ അടഞ്ഞുകിടക്കുന്ന 76 സ്വകാര്യ ഫാക്ടറികൾ തുറക്കാൻ സാഹചര്യമൊരുങ്ങും.
കശുവണ്ടി വ്യവസായത്തിൽ തൊഴിൽ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. കേന്ദ്ര സർക്കാർ തോട്ടണ്ടി ഇറക്കുമതിക്ക് ചുങ്കം ചുമത്തിയതാണ് കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. തോട്ടണ്ടി ഇറക്കുമതിക്ക‌് സംസ്ഥാന സർക്കാർ കാഷ്യൂ ബോർഡിന‌് 30 കോടിയാണ‌് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത‌്. കൂടാതെ 250 കോടി ബാങ്ക‌് വായ‌്പയും ലഭ്യമാക്കും. കാഷ്യൂ ബോർഡ‌് സ്വകാര്യ ഫാക്ടറികൾക്കും തോട്ടണ്ടി ലഭ്യമാക്കും. അതോടെ വ്യവസായം പ്രതിസന്ധിയിൽനിന്ന് കരകയറും.
സർക്കാരിന്റെ ആശ്വാസ നടപടികൾ കയർ മേഖലയിലുണ്ടാക്കിയ മാറ്റം പ്രകടമാണ്. കയർ വ്യവസായം പുനരുദ്ധരിക്കാൻ സർക്കാർ നടപടി നേരത്തെ തുടങ്ങി.
from Kerala || Deshabhimani Online News https://ift.tt/2trAEjQ
via IFTTT
No comments:
Post a Comment