കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികൾ: കാനം രാജേന്ദ്രൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികൾ: കാനം രാജേന്ദ്രൻ



കണ്ണൂർ
വർഗീയതയുമായി സന്ധിചെയ്യുന്ന നിലപാടാണ‌് കേരളത്തിൽ കോൺഗ്രസ‌് സ്വീകരിക്കുന്നതെന്ന‌് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇവിടെ ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണ‌്. നരേന്ദ്ര മോഡി സർക്കാരിന്റെ നയങ്ങൾക്കും ബിജെപിയുടെ വർഗീയതയ‌്ക്കുമെതിരെ ദേശീയതലത്തിൽ എതിർപ്പുയർത്തുമ്പോഴും കേരളത്തിൽ കോൺഗ്രസിന‌് നിറംമാറ്റമുണ്ടെന്ന‌് ശബരിമലപ്രശ‌്നം തെളിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ‌് വടക്കൻ മേഖലാ കേരള സംരക്ഷണയാത്രയോടനുബന്ധിച്ച‌് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം.

ഒരു ഭാഗത്ത‌് മോഡിയും മറുഭാഗത്ത‌് ജനങ്ങളും എന്നതാണ‌് ദേശീയരാഷ്ട്രീയത്തിലെ ഇന്നത്തെ അവസ്ഥ. എല്ലാ ജനവിഭാഗങ്ങളും സമരരംഗത്താണ‌്. കാർഷികപ്രശ‌്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട‌് രാജ്യത്തെ ഇരുനൂറോളം കർഷകസംഘടനകൾ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരുമിച്ചുനിന്ന‌് സമരം ചെയ്യുന്നു. ട്രേഡ‌് യൂണിയനുകൾ സംയുക്തമായി നടത്തിയ രണ്ടുദിവസത്തെ പണിമുടക്കിൽ 22 കോടി തൊഴിലാളികളാണ‌് അണിനിരന്നത‌്. ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പണിമുടക്കായി അതുമാറി. വിദ്യാഭ്യാസ പരിഷ‌്കരണം ആവശ്യപ്പെട്ട‌് കഴിഞ്ഞദിവസം പതിനായിരക്കണക്കിന‌് അധ്യാപകരും വിദ്യാർഥികളും പാർലമെന്റിലേക്ക‌് മാർച്ച‌് നടത്തി.  45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ‌്മാ നിരക്കുമായാണ‌് രാജ്യം മുന്നോട്ടുപോകുന്നത‌്. ഓരോവർഷവും രണ്ടു കോടി തൊഴിലവസരമുണ്ടാക്കുമെന്ന‌് 2014ൽ മോഡി നൽകിയ വാഗ‌്ദാനം അർഥശൂന്യമായി.

ഈ സാഹചര്യത്തിലാണ‌് ‘മോഡി സർക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം പ്രതിപക്ഷം മുന്നോട്ടുവയ‌്ക്കുന്നത‌്.  ഇക്കാര്യത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക‌് വലിയ പങ്കുവഹിക്കാനുണ്ട‌്. നരേന്ദ്ര മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും ബിജെപിയുടെ വർഗീയതയെയും ശക്തമായി എതിർക്കുന്നത‌് ഇടതുപക്ഷമാണ‌്. കേരളത്തിൽ ജനപക്ഷ നിലപാടുകൾ സ്വീകരിച്ച‌് നാടിന്റെ പുരോഗതിക്കുവേണ്ടി അവിശ്രമം പ്രവർത്തിക്കുന്ന എൽഡിഎഫ‌് സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുന്ന ഘട്ടമാണിത‌്. ജനജീവിതത്തിന്റെ സമസ‌്തമേഖലകളിലും ആയിരം ദിവസംകൊണ്ട‌് നേട്ടങ്ങളുടെ അടിത്തറയിടാൻ സർക്കാരിനു കഴിഞ്ഞു. കേരളത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്ര സർക്കാരിന്റെ സഹായവും കൂടിയേകഴിയൂ. എന്നാൽ, പ്രളയപുനർനിർമാണ കാര്യത്തിൽപ്പോലും കേരളത്തോട‌് പ്രതിബദ്ധത പുലർത്തുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.

ജനങ്ങളുടെ യഥാർഥ പ്രശ‌്നങ്ങൾ ഏറ്റെടുക്കാനും പരിഹാരം കാണാനും ഇടതുപക്ഷത്തിനേ കഴിയൂവെന്ന‌്  അംഗീകരിക്കുന്ന കേരളത്തിലെ ജനങ്ങൾ വരുന്ന തെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കാൻ സാഹചര്യമൊരുക്കും. ഇതുസംബന്ധിച്ച ജനങ്ങളുടെ സർവേയായിരുന്നു കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പ‌്. സാമ്പിൾ സർവേകൾക്കുപകരം സംസ്ഥാനത്തെ 30 തദ്ദേശമണ്ഡലങ്ങളിലെ ജനങ്ങൾ യഥാർഥ സർവേയിൽ പങ്കെടുത്തപ്പോൾ 16ഉം ഇടതുപക്ഷത്തിനാണ‌് ലഭിച്ചത‌്. എതിർപ്രചാരണങ്ങളെയെല്ലാം അതിജീവിച്ച‌് ജനങ്ങൾ എൽഡിഎഫിനൊപ്പം നിന്നു. ജനപക്ഷ നിലപാട‌് സ്വീകരിക്കുന്ന, മതനിരപേക്ഷ നിലപാട‌് ഉയർത്തിപ്പിടിച്ച‌് വർഗീയതയ‌്ക്കെതിരെ വിട്ടുവീഴ‌്ചയില്ലാതെ പോരാടുന്ന ഇടതുപക്ഷത്തിനൊപ്പമാണ‌് കേരളത്തിന്റെ മനസ്സെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2GUCCkL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages