ബിജെപി യോഗത്തിന‌് പരിവുചോദിച്ച‌് ബാറുടമയ‌്ക്ക‌് നേതാക്കളുടെ വധഭീഷണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ബിജെപി യോഗത്തിന‌് പരിവുചോദിച്ച‌് ബാറുടമയ‌്ക്ക‌് നേതാക്കളുടെ വധഭീഷണി

കോന്നി > ഉത്തർപ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന‌് പിരിവു ചോദിച്ച‌് ബാറുടമയെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തി. ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ‌് ജി മനോജ‌്, യുവമോർച്ച പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണുമോഹൻ എന്നിവർക്കെതിരെ കോന്നി കുട്ടീസ‌് ബാർ എംഡി ജോൺസൺ വർഗീസ‌് ഏബ്രഹാം കോന്നി സിഐക്ക‌് പരാതി നൽകി.
 
വ്യാഴാഴ‌്ച ബിജെപിയുടെ ലോക‌്‌സഭാ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങൾക്ക‌് തുടക്കംകുറിച്ചുള്ള രണ്ട‌് യോഗങ്ങളാണ‌് പത്തനംതിട്ടയിൽ സംഘടിപ്പിച്ചത‌്. ഇതിനായി പണം പിരിക്കാൻ ബുധനാഴ്ച രാത്രി ബാറിലെത്തിയ ബിജെപി നേതാക്കൾ ഒന്നരലക്ഷം രൂപ ചോദിച്ചു. വെള്ളിയാഴ്ച രാവിലെ വരാൻ പറഞ്ഞപ്പോൾ കാണിച്ചുതരാമെന്ന‌് ഭീഷണിപ്പെടുത്തി തിരിച്ചുപോയി. വെള്ളിയാഴ്ച രാവിലെ ഫോണിൽ വിളിച്ച‌് തെറിപറയുകയും വധഭീഷണി മുഴക്കുകയും ചെയ‌്തു. തുടർന്നാണ‌് ബാറുടമ പൊലീസിൽ പരാതി നൽകിയത‌്.


from Kerala || Deshabhimani ​Online ​News http://bit.ly/2S36LQL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages