തിരുവനന്തപുരം > രാജ്യത്ത് ഭയത്തിന്റെയും ഭീഷണിയുടേയും അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങള്‍, ബുദ്ധിജീവികള്‍, ദളിതര്‍ എന്നിവരെല്ലാം ഭയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സംരക്ഷണ യാത്ര തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളുള്ള രാജ്യമാണ് നമ്മുടേത്. വിവിധതരത്തില്‍ പെട്ടവര്‍ ജീവിക്കുന്ന രാജ്യമാണിത്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ വ്യാപകമായ കൊലപാതകങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
‘ബിജെപി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ...’ എന്ന മുദ്രാവാക്യം ഉയർത്തിയും കേരളത്തിന്റെ സർവതോമുഖമായ വികസനത്തിന‌് പിണറായി വിജയൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചുമാണ‌് യാത്ര. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനാണ് തെക്കന്‍ മേഖലാ ജാഥ നയിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കൻ മേഖലാജാഥ 16ന‌് മഞ്ചേശ്വരത്ത‌് തുടങ്ങും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ‌്ഘാടനം ചെയ്യും. മാർച്ച‌് രണ്ടിന‌് ഇരുജാഥകളും തൃശൂരിൽ മഹാറാലിയോടെ സമാപിക്കും.
കേരളസംരക്ഷണ യാത്രയുടെ സമാപനത്തോടെ എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിന‌് തുടക്കംകുറിക്കുമെന്ന‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. വലതുപക്ഷവൽക്കരണത്തിനും വർഗീയതയ‌്ക്കുമെതിരെയുള്ള രാഷ‌്ട്രീയപ്രചാരണമാണ‌് ജാഥകളുടെ ലക്ഷ്യം. മോഡി സർക്കാരിന്റെ ജനദ്രോഹഭരണത്തിനെതിരെ ജനവികാരം വളർത്താനും കേരളവികസനത്തിനും ജനക്ഷേമത്തിനും ജനങ്ങളെ സജ്ജരാക്കുക. ‘വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങളും ജാഥ മുന്നോട്ടുവയ‌്ക്കുന്നു. കോടിയേരിക്കുപുറമെ കെ പ്രകാശ‌്ബാബു(സിപിഐ), പി സതീദേവി (സിപിഐ എം), അഡ്വ. ബിജിലി ജോസഫ‌്(ജനതാദൾ), പി കെ രാജൻ (എൻസിപി), യു ബാബു ഗോപിനാഥ‌് (കോൺഗ്രസ‌് എസ‌്) ഡിക്കൻ തോമസ‌്(കേരള കോൺഗ്രസ‌്), ഡോ. വർഗീസ‌് ജോർജ‌്(ലോക‌്താന്ത്രിക‌് ജനതാദൾ) കാസിം ഇരിക്കൂർ (ഐഎൻഎൽ) ഡോ. ആന്റണി രാജു(ജനാധിപത്യ കേരള കോൺഗ്രസ‌്), പി എം മാത്യു (കേരള കോൺഗ്രസ‌് ബി) എന്നിവരാണ‌് തെക്കൻ മേഖലാ ജാഥാംഗങ്ങൾ.
from Kerala || Deshabhimani Online News http://bit.ly/2Ebk3XM
via IFTTT
No comments:
Post a Comment