ശ്രദ്ധേയമായി മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം; വന്‍ പ്രാധാന്യം നല്‍കി അറബ് മാധ്യമങ്ങള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ശ്രദ്ധേയമായി മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം; വന്‍ പ്രാധാന്യം നല്‍കി അറബ് മാധ്യമങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനവും പൊതുപരിപാടികളും അറബ് ലോകത്ത് ശ്രദ്ധനേടുന്നു. യുഎഇയിലെ ഭരണാധികാരികളുമായും ഉന്നത സര്‍ക്കാര്‍ പ്രതിനിധികളുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച‌കള്‍ നടത്തിയിരുന്നു. അറബ് ദേശീയ മാധ്യമങ്ങളും ടെലിവിഷന്‍ മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് ഈ കൂടിക്കാഴ്‌ചകള്‍ക്ക് നല്‍കിയത്.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് അറബ് മാധ്യമങ്ങള്‍ കണ്ടത്. യുഎഇയില്‍ ഏറ്റവും പ്രചാരമുള്ള അറബ് പത്രമായ അല്‍ ഇത്തിഹാദ് ഈ കൂടിക്കാഴ്ചയെ പ്രധാനപ്പെട്ട സംഭവമായി എടുത്തു പറഞ്ഞു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്‌ടറും അബുദാബി ക്രൌണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി നടത്തിയ കൂടിക്കാഴ്‌ചയും ഏറെ പ്രധാനമായിരുന്നു.

അബുദാബിയിലെ അഡ്‌നോക് ആസ്ഥാനത്ത് വെച്ച് സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബറുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകള്‍ എല്ലാ മാധ്യമങ്ങളും പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ പ്രമുഖമായ ഇംഗ്ലീഷ് ദിനപത്രങ്ങള്‍ ആയ ഗള്‍ഫ് ന്യൂസും ഖലീജ് ടൈംസും വലിയ ഒരു ഭാഗം തന്നെ മുഖ്യമന്ത്രിയുടെ സന്ദര്‍ശന വാര്‍ത്തകള്‍ക്കായി നല്‍കി.



from Kerala || Deshabhimani ​Online ​News http://bit.ly/2Ib1cjC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages