കൊച്ചി > യൂത്ത‌് കോൺഗ്രസിന്റെ ഹർത്താലുമായി കോൺഗ്രസിന‌് ഒരു ബന്ധവുമില്ലെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെപിസിസി ഹർത്താലിന‌് ആഹ്വാനം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഉത്തരവ‌് സംബന്ധിച്ച‌് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത‌് കോൺഗ്രസിനെ തള്ളിപ്പറയുകയാണോയെന്ന ചോദ്യത്തോട‌് പ്രതികരിച്ചില്ല.
കാസർകോട‌് കൊലപാതകത്തിൽ പ്രതിഷേധിച്ച‌് ചൊവ്വയും ബുധനും പ്രതിഷേധദിനമായി ആചരിക്കും. ബുധനാഴ‌്ച എല്ലാ പഞ്ചായത്തിലും പ്രതിഷേധസംഗമം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ യഥാർഥ പ്രതികളെ പിടികൂടണം. മറ്റ‌് ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ഇപ്പോഴില്ല. അന്വേഷണം നോക്കിയശേഷം തീരുമാനമെടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2TWxOyT
via IFTTT
No comments:
Post a Comment