തിരുവനന്തപുരം > നിയമസഭാ സ്പീക്കറുടെ റൂളിങ്ങിനെ വിമർശിച്ച് ചർച്ച നടത്തിയ സംഭവത്തിൽ മാപ്പു പറഞ്ഞ് മാതൃഭൂമി ചാനലും അവതാരകൻ വേണു ബാലകൃഷ്‌ണനും. ചാനലിന്റെ സൂപ്പർ പ്രൈം ടൈം എന്ന പ്രതിദിന വാർത്താധിഷ്‌ഠിത ചർച്ചയിൽ നിയമസഭാ സ്പീക്കറുടെ റൂളിങ്ങിനെ തെറ്റായ തരത്തിൽ വിശകലനത്തിന് വിധേയമാക്കിയെന്നും, റൂളിങ്ങിനെ അപലപിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കെ സുരേഷ് കൂറുപ്പ് എംഎൽഎ സമർപ്പിച്ച അവകാശ ലംഘന നോട്ടീസിലാണ് മാതൃഭൂമി ന്യൂസ് ചാനൽ സിഇഒ മോഹൻ നായർ, അവതാരകൻ വേണു ബാലകൃഷ്ണൻ എന്നിവർ നിയമസഭാ സമിതിയെ രേഖാമൂലം ഖേദപ്രകടനം അറിയിച്ചത്.
സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ നടത്തിയ റൂളിങ്ങിനെ ഏകപക്ഷീയമെന്ന് ആരോപിക്കുന്നതായിരുന്നു ‘സ്പീക്കറുടെ സംരക്ഷണം മുഖ്യമന്ത്രിക്ക് മാത്രമോ?’ എന്ന പേരിൽ 2017 മാർച്ച് 13ന് ചർച്ച സംഘടിപ്പിച്ചത്. സഭാ രേഖകളിൽ നിന്നും പരാമര്‍ശങ്ങൾ നീക്കം ചെയ്തുന്നതിനായി മുൻപ് സ്പീക്കർ കൊണ്ടുവന്ന റൂളിങ്ങിനെ “രാഷ്ടീയ രൂപേണ സംശയമുള്ള പിണറായി പറഞ്ഞ വാക്കുകൾ നീക്കേണ്ടതില്ല'” എന്ന് ഏകപക്ഷീയമെന്ന് വിലയിരുത്തേണ്ടിവരുമെന്നാണ് അവതാരകൻ വേണു ആവർത്തിച്ച് ആരോപിച്ചത്.
രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് നിയമസഭാ സമിതി ശുപാർശ ചെയ്യുന്നുണ്ട്.
തങ്ങളുടെ പ്രവർത്തികൾ ബോധപൂർവം അല്ലായിരുന്നെന്നും ഇത് എതെങ്കിലും തരത്തിലുള്ള അവകാശ ലംഘനത്തിന് കാരണമായിട്ടുണ്ടെങ്കിൽ മാപ്പപേക്ഷിക്കുന്നെന്നുമാണ് നോട്ടീസിന് നൽകിയ മറുപടി
from Kerala || Deshabhimani Online News http://bit.ly/2RMRJ1o
via IFTTT
No comments:
Post a Comment