പ്രളയസമയത്ത്‌ വിളിച്ചത്‌ സിപിഐ എം നേതാക്കൾ; രക്ഷിക്കാൻ വള്ളം വിട്ടത്‌ എസ്‌ ശർമ, സലിം കുമാറിനുവേണ്ടി നിയമസഭയിൽ അനുഭവം പങ്കുവച്ച്‌ മുകേഷ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

പ്രളയസമയത്ത്‌ വിളിച്ചത്‌ സിപിഐ എം നേതാക്കൾ; രക്ഷിക്കാൻ വള്ളം വിട്ടത്‌ എസ്‌ ശർമ, സലിം കുമാറിനുവേണ്ടി നിയമസഭയിൽ അനുഭവം പങ്കുവച്ച്‌ മുകേഷ്

തിരുവനന്തപുരം > നടന്‍ സലിംകുമാര്‍ എല്ലാവരോടുമായി പറയാന്‍ പറഞ്ഞ പ്രളയാനുഭവം നിയമഭയില്‍ പങ്കുവെച്ച് മുകേഷ്. നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം സലികുമാറിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

കറകളഞ്ഞ കോണ്‍ഗ്രസുകാരനാണ് സലിംകുമാര്‍. പ്രളയത്തില്‍ അദ്ദേഹത്തിന്റെ വീടും മുങ്ങി. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത് സി.പി.എം നേതാക്കളായ എസ്. ശര്‍മ്മയും പി. രാജീവും മാത്രം. ഒടുവില്‍ സലിംകുമാറിനെ രക്ഷിക്കാന്‍ വള്ളമെത്തി. ആരാണ് തനിക്കു വേണ്ടി വള്ളം വിട്ടതെന്ന് സലിംകുമാര്‍ ചോദിച്ചു. എസ്. ശര്‍മ്മ സാറാണെന്ന് വള്ളക്കാര്‍ പറഞ്ഞു. സുരക്ഷിത കേന്ദ്രത്തിലെത്തിയപ്പോള്‍ അവിടെ കൂടിനിന്ന കോണ്‍ഗ്രസുകാര്‍ സലിംകുമാറിനോട് ഇങ്ങനെ ചോദിച്ചു. ‘ ഞങ്ങളയച്ച വള്ളം കിട്ടിയല്ലോ അല്ലേ?’ എന്നാലും മരണം വരെയും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് സലിംകുമാര്‍ അറിയിച്ചതായും മുകേഷ് സഭയെ അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2Sk2kWI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages