ചെറുകിട സംരംഭങ്ങളിൽ 3200 കോടിയുടെ നിക്ഷേപം; 1,27,000 തൊഴിലവസരങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

ചെറുകിട സംരംഭങ്ങളിൽ 3200 കോടിയുടെ നിക്ഷേപം; 1,27,000 തൊഴിലവസരങ്ങൾ

തിരുവനന്തപുരം > സംസ്ഥാനത്ത്‌ ചെറുകിട സംരംഭങ്ങളും, മേഖലയിൽ തൊഴിലവസരങ്ങളും സൃഷ്‌ടിക്കുന്നതിൽ വൻ മുന്നേറ്റം. എൽഡിഎഫ്‌ സർക്കാരിന്റെ നയത്തിന്റെ ഭാഗമായി പുതുതായി 36,000 ചെറുകിട സംരംഭങ്ങളും, 3,200 കോടിയോളം രൂപയുടെ നിക്ഷേപവുമാണ്‌ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്‌. 1,27,000 തൊഴിലവസരങ്ങളും സൃഷ്‌ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഫേസ്‌ബുക്കിലൂടെ ഇടത്തരം-ചെറുകിട-സൂക്ഷ്‌മ സംരംഭങ്ങൾക്ക് സർക്കാർ നൽകിയ പിന്തുണയും പ്രോത്സാഹനവും മേഖലയിൽ സൃഷ്‌ടിച്ച മാറ്റം വിശദീകരിച്ചത്‌.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

പുതുതായി 36,000 ചെറുകിട സംരംഭങ്ങൾ, 3,200 കോടിയോളം രൂപയുടെ നിക്ഷേപം, ഒരുലക്ഷത്തി ഇരുപത്തിനായിരത്തിൽപരം തൊഴിലവസരങ്ങൾ - ഇടത്തരം-ചെറുകിട-സൂക്ഷ്മ സംരംഭങ്ങൾക്ക് നൽകിയ പിന്തുണയും പ്രോത്സാഹനവും സൃഷ്ടിച്ച മാറ്റം വലുതാണ്.

വ്യവസായ സൗഹാർദ കേരളം കെട്ടിപ്പടുക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിൽ സർക്കാർ നിശ്ചയദാർഢ്യത്തോടെയാണ് മുന്നോട്ടു പോയത്. മുൻപുണ്ടായിരുന്ന 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തി കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് 2018 നടപ്പാക്കി. 2018ലെ യുഎൻ - സുസ്ഥിര വികസന ഇൻഡക്സിൽ വ്യവസായം, നൂതനതാ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ കേരളം മുൻനിരയിൽ എത്തി എന്നുള്ളതും ശ്രദ്ധേയമാണ്.

ഇടത്തരം-ചെറുകിട-സൂക്ഷ്മ വ്യവസായ മേഖലയിൽ ഉൽപ്പന്നങ്ങൾക്ക് ദേശീയ അന്തർദേശീയ വിപണി സജ്ജമാക്കുന്നതിലേക്കായി keralasme.com എന്ന വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിലെ സ്ഥാപനങ്ങളുടെ ഉടമകൾക്ക് ഇൻഷുറൻസ് പദ്ധതിയും സർക്കാർ നടപ്പിലാക്കിവരുന്നുണ്ട്.

പ്രളയത്തിൽ ഉലഞ്ഞ വ്യവസായിക സംരംഭങ്ങളെ സംരക്ഷിക്കുന്നതിനും അവയെ പുനഃസ്ഥാപിക്കുന്നതിനുമായി 'പുനർജ്ജനി' പദ്ധതി സർക്കാർ നടപ്പാക്കുകയാണ്. 9 ശതമാനം പലിശ നിരക്കിൽ മൂന്ന് കോടി രൂപ വരെ വായ്പ നൽകുന്നതാണ് പദ്ധതി. വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് മാത്രം ലഭിച്ചിരുന്ന വായ്പാ സൗകര്യങ്ങൾ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾ നടത്തുന്ന വ്യവസായ സംരംഭങ്ങൾക്കും ലഭ്യമാവുകയാണ്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2Bmd4cn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages