'പ്രായം 28 ആയാലും 48 ആയാലും നിങ്ങൾക്കെന്താ കപട സദാചാരക്കാരെ?'; ആക്ഷേപിക്കുന്നവരോട്‌ അവർ ചോദിക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

'പ്രായം 28 ആയാലും 48 ആയാലും നിങ്ങൾക്കെന്താ കപട സദാചാരക്കാരെ?'; ആക്ഷേപിക്കുന്നവരോട്‌ അവർ ചോദിക്കുന്നു

കൊച്ചി > പണം മോഹിച്ച്‌ 48 കാരിയെ 25 കാരൻ വിവാഹം കഴിച്ചെന്ന അധിക്ഷേപം സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയിട്ട്‌ കുറച്ചുദിവസങ്ങളായി. ഒരു പത്രത്തിൽ നൽകിയ വിവാഹ ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള പരസ്യമാണ്‌ കപടസദാചാരക്കാർ ഭാവനക്കനുസരിച്ചുള്ള ആക്ഷേപങ്ങൾകൊണ്ട്‌ നിറയ്‌ക്കുന്നത്‌. കണ്ണൂർ ചെറുപുഴ സ്വദേശികളായ പി അനൂപ് സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റേയും വിവാഹ പരസ്യമാണ് സാമൂഹ മാധ്യമങ്ങളിൽ ചിലർ പരിഹസിച്ചുകൊണ്ടിരിക്കുന്നത്‌.

എന്നാൽ തങ്ങളുടെ രൂപം അളന്ന് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നവ ദമ്പതികളായ അനൂപും ജൂബിയും. ഒരാളുടെ രൂപത്തെ പരിഹസിക്കുന്ന സർവസാധരാണമായ ശീലത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന്‌ യാഥാസ്ഥിതികരല്ലാത്ത വലിയ വിഭാഗത്തിന്റെ നിലപാട്. ഇരുവർക്കും പിന്തുണയുമായി നിരവധി പേരാണ്‌ സോഷ്യൽമീഡിയയിൽ മുന്നോട്ടുവരുന്നത്‌.

15 കോടി ആസ്‌തിയുള്ള 48 കാരിയെ സമ്പത്തിനുവേണ്ടി 25 കാരൻ വിവാഹംകഴിച്ചു എന്നാണ്‌ ഷെയർ ചെയ്യപ്പെടുന്ന പോസ്‌റ്റ്‌. "ഞങ്ങൾക്ക്‌ പ്രായം 28 ആയാലും 48 ആയാലും നിങ്ങൾക്കെന്താ കപട സദാചാരക്കാരെ?. ഇന്ത്യയിൽ വിവാഹം കഴിക്കാൻ സ്‌ത്രീകൾക്ക്‌ 18ഉം പുരുഷന്മാർക്ക്‌ 21ഉം വയസ്സ്‌ തികഞ്ഞാൽമതി. ഏറെ ആഗ്രഹിച്ച വിവാഹത്തിന്റെ സന്തോഷം കെടുത്തിക്കളയുന്ന രീതിയിൽ വ്യാജ പ്രചരണം നടത്തിയവരെ വെറുതെവിടുമെന്ന്‌ കരുതരുത്‌'. അനൂപ്‌ പറയുന്നു.

കോളേജിൽ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയമാണ്‌ അനൂപിന്റെയും ജൂബിയുടെയും. അനൂപിന്‌ ഇപ്പോൾ 29ഉം ജൂബിക്ക്‌ 27ഉം ആണ്‌ പ്രായം. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനാണ് അനൂപ്. ടൂറിസത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ജൂബിയും എയർപോർട്ട്‌ ജീവനക്കാരിയാണ്‌. ഫെബ്രുവരി നാലിനായിരുന്നു ഇരുവരുടെയും വിവാഹം



from Kerala || Deshabhimani ​Online ​News http://bit.ly/2HZIhIk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages