കണ്ണൂര്‍ > മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു പ്രതീഷ്. വളപട്ടണത്തിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു.
പ്രദേശത്ത് ഉണ്ടായിരുന്നവരാണ് വളപട്ടണം പാലം കഴിഞ്ഞു അപകടത്തില്‍പ്പെട്ട പ്രതീഷിനെ വഴിയരികില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹേഷ്മയാണ് ഭാര്യ. സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും. പരേതനായ നാരായണന്റെയും നാരായണി മണിയന്പാറയുടെയും മകനാണ്. സഹോദരങ്ങള്‍; അഭിലാഷ്, നിധീഷ്.
പ്രതീഷ് വെള്ളിക്കീലിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ വാര്‍ത്താസമ്മേളനം മാറ്റിവച്ചതായി അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2USYPDy
via IFTTT
No comments:
Post a Comment