വിദ്യാഭ്യാസമേഖലയില്‍ വന്‍കുതിപ്പിന് വഴിവയ‌്ക്കും: കെഎസ്ടിഎ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

വിദ്യാഭ്യാസമേഖലയില്‍ വന്‍കുതിപ്പിന് വഴിവയ‌്ക്കും: കെഎസ്ടിഎ


തിരുവനന്തപുരം
പൊതുവിദ്യാഭ്യാസമേഖല വൻകുതിപ്പിന് വഴിവയ‌്ക്കുന്നതാണ് ബജറ്റ‌് പ്രഖ്യാപനങ്ങളെന്ന് കെഎസടിഎ സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പൊതുവിദ്യാഭ്യാസമേഖലയ്ക്കായി നീക്കിവച്ച വൻ വിഹിതത്തിന്റെ തുടർച്ചയായി ആയിരം കോടിയിലേറെ രൂപയുടെ വിഹിതമാണ് 2019–-20 വർഷത്തെ ബജറ്റിൽ വിവിധ ഇനങ്ങളിലായി സർക്കാർ നീക്കിവച്ചത്. പൊതുവിദ്യാഭ്യാസമേഖലയോട് കാണിക്കുന്ന താൽപ്പര്യത്തിന്റെയും ജാഗ്രതയുടെയും തുടർച്ചയാണ് ഇതും. 9941 എൽപി, യുപി സ്കൂളുകൾ ഹൈടെക്കാക്കാൻ 242 കോടിരൂപയും മുമ്പ് സഹായധനം ലഭിച്ചിട്ടില്ലാത്ത സ്കൂളുകളുടെ ഉന്നമനത്തിന് 170 കോടിയും അക്കാദമിക് ഉന്നമനത്തിനായി 32 കോടിയും ഹയർസെക്കൻഡറി ലാബ്–-ലൈബ്രറി വികസനത്തിന് 80 കോടിയും തീരദേശമേഖലയിലെയും ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും  കുട്ടികളുടെ ഉന്നമനത്തിനായി 33 കോടിരൂപയും വകയിരുത്തിയത് സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിന് വഴിയൊരുക്കും.  3656 പുതിയ തസ്തിക സൃഷ്ടിച്ചത് ഈമേഖലയിൽ പുത്തനുണർവ് സൃഷ്ടിക്കും.

പൊതുവിദ്യാഭ്യാസ മേഖലയോടുള്ള ഇടത് സർക്കാരിന്റെ പ്രോത്സാഹജനകമായ സമീപനം ഒന്നുകൂടി തെളിയിക്കുന്നതാണ് 2018–-19 ലെ ബജറ്റ‌് പ്രഖ്യാപനങ്ങളെന്ന് ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ പ്രസ്താവിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2RYUukY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages