ദുരിതാശ്വാസനിധിയിലേക്ക‌് സിറോ മലബാർസഭ 1.13 കോടി രൂപ നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

ദുരിതാശ്വാസനിധിയിലേക്ക‌് സിറോ മലബാർസഭ 1.13 കോടി രൂപ നൽകി


കൊച്ചി
പ്രളയദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സിറോ മലബാർസഭ സമാഹരിച്ച തുക കൈമാറി.  സഭയുടെ സാമൂഹ്യപ്രവർത്തന ശൃംഖലയായ സ്പന്ദനിലൂടെ സ്വരൂപിച്ച 1,13,05, 204 രൂപയുടെ ചെക്ക് കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ആർച്ച‌് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ മാത്യു അറയ്ക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ടവർക്ക‌് കൈത്താങ്ങായി സഭയുടെ എല്ലാ സംവിധാനങ്ങളും പ്രവർത്തിച്ചിരുന്നു. പ്രളയശേഷം ജനങ്ങൾക്ക് വീടുകളിലേക്കു തിരിച്ചുപോകാമെന്ന സ്ഥിതിയായപ്പോൾ അവരുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനും തകർന്നവ പുതുക്കിപ്പണിയുന്നതിനും സഭ സഹായിച്ചു.  187. 59കോടി രൂപയുടെ ദുരിതാശ്വാസപ്രവർത്തനം നിർവഹിച്ചിട്ടുണ്ടെന്നും സഭാനേതാക്കൾ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2UBODPH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages