കോൺഗ്രസ‌് നേതാവിന്റെ പാസ‌്പോർട്ട്‌ പിടിച്ചെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

കോൺഗ്രസ‌് നേതാവിന്റെ പാസ‌്പോർട്ട്‌ പിടിച്ചെടുത്തു


ആദിവാസി പെൺകുട്ടിയെ ഒന്നരവർഷത്തിലധികം ലൈംഗികമായി പീഡിപ്പിച്ച കോൺഗ്രസ‌് നേതാവ‌് ഒ എം ജോർജിന്റെയും ബന്ധുക്കളുടെയും വീടുകൾ പൊലീസ‌് പരിശോധിച്ചു.  വ്യാഴാഴ‌്ച പകൽ വേങ്ങൂരിലുള്ള  വീട‌് പരിശോധിച്ച പൊലീസ‌്  പാസ‌്പോർട്ട‌് ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു.  രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലുകളുമെടുത്തിട്ടുണ്ട‌്.

ബത്തേരിയിൽ ജോർജിന്റെ അടുത്ത ബന്ധുക്കളുടെ ആറുവീടുകളിലും പൊലീസ‌് പരിശോധന നടത്തി. ജോർജിനെ പിടികൂടുന്നതിന‌് തെരച്ചിൽ ഊർജിതമാക്കിയതായി   ഡിവൈഎസ‌്പി  കുബേരൻ നമ്പൂതിരി അറിയിച്ചു. സംഭവം പുറത്തായ ചൊവ്വാഴ‌്ച പകൽ ഒന്നര മുതൽ ജോർജ‌് ഒളിവിലാണ‌്.

ഇയാളുടെ മൊബൈൽ ഫോണും ഓഫാണ‌്.  ഫോട്ടോയും മറ്റ‌് വിവരങ്ങളും അടങ്ങിയ ലഘുലേഖകൾ കർണാടക, തമിഴ‌്നാട‌് പൊലീസ‌് സ‌്റ്റേഷനുകളിലേക്ക‌് കൈമാറി.

ജോർജുമായി അടുത്ത ബന്ധമുണ്ടായിരുന്ന പലരും പൊലീസിന്റെ നിരീക്ഷണത്തിലാണ‌്. കേസ‌് അന്വേഷണത്തിന‌് പ്രത്യേകസംഘത്തെ നിയോഗിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2S5q4O3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages