കേരളത്തിൽ നടക്കുന്നത്‌ മുമ്പ് സ്വ‌പ്‌നം കാണാൻ കഴിയാതിരുന്ന വികസന പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

കേരളത്തിൽ നടക്കുന്നത്‌ മുമ്പ് സ്വ‌പ്‌നം കാണാൻ കഴിയാതിരുന്ന വികസന പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

കൊച്ചി >  ആയിരം ദിവസങ്ങൾക്ക് മുമ്പ് സ്വ‌പ്‌നം പോലും കാണുവാൻ കഴിയാതിരുന്ന വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയ സമൂഹം അസാധ്യമെന്നു കരുതിയ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കി സംസ്ഥാനത്തെ വികസനമുന്നേറ്റത്തിലേക്ക് നയിക്കാന്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ കൊണ്ട് സാധിച്ചു. ആയിരം ദിനാഘോഷത്തിന്റെ കാസർകോട് ജില്ലാതല പരിപാടിയുടെ ഭാഗമായി ഉൽപ്പന്ന പ്രദർശന വിപണന മേളയുടെയും കാഞ്ഞങ്ങാട് അലാമിപ്പള്ളി നഗരസഭ ബസ് സ്റ്റാന്റ്, കെഎസ്‌ടിപി റോഡ് തുടങ്ങി ഇരുപതോളം പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചതായും  മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പേജിൽ അറിയിച്ചു.

അടിസ്ഥാന സൗകര്യവികസനത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കിഫ്ബിയിലൂടെ ഫണ്ട് കണ്ടെത്തി ഇതിനകം തന്നെ 41,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. ദേശീയപാത വികസനം നടക്കില്ലെന്ന് കരുതിയത് വളരെയധികം മുന്നോട്ട് കൊണ്ട് പോകാന്‍ നമുക്ക് സാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ പാതയ്ക്കും മലയോര ഹൈവേയ്ക്കും വേണ്ടി പതിനായിരം കോടി രൂപയാണ് മാറ്റി വച്ചത്. ഇത് സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ദേശീയ ജലപാതയുടെ ആദ്യഘട്ടം അടുത്ത വർഷം പൂര്‍ത്തീകരിക്കും. ടൂറിസ്റ്റുകൾക്കും ചരക്ക് ഗതാഗതത്തിനും 600 കിലോ മീറ്റർ ദൂരത്തിലുള്ള ഈ ജലപാത പ്രയോജനപ്പെടും. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് നാലു മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സെമി ഹൈ സ്പീഡ് റെയില്‍വേ നിലവിലുള്ള റെയില്‍ പാതയ്ക്ക് സമാന്തരമായി നിര്‍മ്മിക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഏറെക്കുറേ പൂര്‍ത്തീകരിക്കാനായി. പൊതുവിദ്യാഭ്യാസ രംഗം, ആരോഗ്യമേഖല, മാലിന്യ സംസ്‌കരണ പദ്ധതികള്‍, യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തൊഴില്‍ മേഖല തുടങ്ങിയ എല്ലാ മേഖലകളിലും ആയിരം ദിനങ്ങള്‍ക്ക് മുമ്പ് സ്വപ്‌നം കാണാന്‍ പറ്റാത്ത മുന്നേറ്റം കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു.
ആധുനിക കേരളത്തിനായുള്ള മുന്നേറ്റത്തില്‍ സമൂഹം കൈകോര്‍ക്കണം. പ്രളയ ദുരന്തത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നവകേരള സൃഷ്ടിക്കായി നമുക്ക് ഒന്നിക്കാം. സാമൂഹിക നീതിയിലധിഷ്ഠിതമായ സര്‍വതലസ്പര്‍ശിയും സമഗ്രവുമായ വികസനം ജനങ്ങള്‍ക്ക് പകരാൻ സർക്കാരിന് കഴിഞ്ഞു. നിരാശാ ബോധത്തിലകപ്പെട്ട സാമൂഹികാന്തരീക്ഷം മാറ്റി പൊതുസമൂഹത്തിന് പ്രതീക്ഷകള്‍ നല്‍കാനുമായി. ആയിരം ദിനം കൊണ്ട് നവകേരള സൃഷ്ടിക്കായി നിരവധി സ്വപ്‌ന പദ്ധതികളും നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2E2h2rd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages