തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ‌് റെക്കോഡ‌് നേട്ടത്തിലേക്ക‌്; ഇതുവരെ ചെലവഴിച്ചത‌് 63.04 ശതമാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ‌് റെക്കോഡ‌് നേട്ടത്തിലേക്ക‌്; ഇതുവരെ ചെലവഴിച്ചത‌് 63.04 ശതമാനം

തിരുവനന്തപുരം> തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ‌് റെക്കോഡ‌് നേട്ടത്തിലേക്ക‌്. ഫെബ്രുവരി 22ലെ കണക്കനുസരിച്ച‌്  63.04 ശതമാനമാണ‌് ചെലവ‌്.സമർപ്പിച്ച  ബില്ലുകൾകൂടി കൂട്ടിയാൽ ചെലവ‌് 68.64 ശതമാനം. കഴിഞ്ഞസാമ്പത്തിക വർഷമിത‌്  54.38 ശതമാനവും 2016–-17ൽ 29.5 ശതമാനവുമായിരുന്നു. പ്രളയകാലത്തെ പ്രതിസന്ധികൾ തരണംചെയ‌്താണ‌് നേട്ടം കൈവരിച്ചത‌്. മാർച്ച‌് 31 ആകുമ്പോൾ 85 ശതമാനമെങ്കിലും ചെലവ‌് വരുമെന്നാണ‌് അനുമാനം.

ചെറിയ പ്രവൃത്തികള‌ുടെ നിർവഹണത്തിലെ ടെൻഡർ വഴിയാക്കിയതോടെ തദ്ദേശസ്ഥാപനങ്ങൾക്ക‌് കഴിഞ്ഞ സാമ്പത്തികവർഷം 240 കോടിയുടെ ലാഭമുണ്ടായി. മുമ്പ‌് അഞ്ച‌് ലക്ഷംവരെയുള്ള പ്രവൃത്തികൾ ഗുണഭോക്‌തൃ സമിതികൾക്ക‌് ഏറ്റെടുക്കാമായിരുന്നു. എന്നാൽ, ചില പരാതികൾ ഉയർന്നതോടെ ഇവ അരലക്ഷംരൂപയായി പരിമിതപ്പെടുത്തി. അരലക്ഷംമുതൽ അഞ്ചുലക്ഷംവരെ ടെൻഡറിലൂടെയും അതിനുമുകളിൽ ഇ–-െടൻഡറിലൂടെയും നടത്തണമെന്നാണ‌് തീരുമാനം.

ഇതിനാൽ പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ മത്സരിച്ചു. ഇതിന്റെ ഫലമായാണ‌്  കഴിഞ്ഞ സാമ്പത്തികവർഷം 240 കോടിരൂപയുടെ ലാഭം തദ്ദേശ സ്ഥാപനങ്ങൾക്ക‌് ലഭിച്ചത‌്. ഈ സാമ്പത്തികവർഷം ഇതുവരെ 210 കോടിരൂപയാണ‌് ലാഭം. മാർച്ച‌് 31 കഴിയുന്നതോടെ  മുൻവർഷത്തേക്കാൾ വർധിക്കും. നികുതിപിരിവും ഫലപ്രദമായി നടന്നതോടെ 213 കോടിരൂപ അധികമായി പിരിച്ചെടുക്കാനും കഴിഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2VeNSfo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages