വിവാഹ വാ‌ഗ്‌ദാനം നൽകി പീഡനം; നെടുമങ്ങാട് സ്വദേശി പൊലീസ് പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

വിവാഹ വാ‌ഗ്‌ദാനം നൽകി പീഡനം; നെടുമങ്ങാട് സ്വദേശി പൊലീസ് പിടിയിൽ

അരൂർ > അരൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാ‌ഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് പുല്ലുവില കത്ത് കെ എസ് സഞ്ജു(35) വിനെയാണ് അരൂർ പൊലീസ് അറസ്റ്റ് ചെ‌‌യ്‌തത്. വനിതാ കമ്മീഷൻ നിർദേശത്തെത്തുടർന്നാണ് പൊലീസ്  കേസെടുത്ത് അന്വേഷണം നടത്തിയത്.

ഭർത്താവ് മരിച്ച യുവതിയെ പ്രണയം നടിച്ച് സൗഹൃദം സ്ഥാപിച്ച ഇയാൾ അരൂരിലും ബാംഗ്ലൂരിലും വച്ച് നിരവധി തവണ പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനു മുൻപ് പല യുവതികളും ഇയാളുടെ പീഡനത്തിന്‌  ഇരയായിട്ടുള്ളതായി ചോദ്യം ചെയ്യലിൽ പൊലീസിന് സൂചന ലഭിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന്‌ അരൂർ എസ്ഐ മനോജ് പറഞ്ഞു.

 

 



from Kerala || Deshabhimani ​Online ​News https://ift.tt/2EniqpJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages