ഇവിടെ വരെ എത്തിച്ചത് നാടും നാട്ടുകാരും, അവരുടെ മുന്‍പില്‍ തലകുനിക്കുന്നു: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

ഇവിടെ വരെ എത്തിച്ചത് നാടും നാട്ടുകാരും, അവരുടെ മുന്‍പില്‍ തലകുനിക്കുന്നു: മുഖ്യമന്ത്രി

കാസര്‍കോഡ് > നാട്ടില്‍ സമാധാനം ഉറപ്പുവരുത്തന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ തന്നെ ഏറ്റവും നല്ല ക്രമസമാധാനനില നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആ നില തന്നെ മുന്നോട്ടുപോകാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോഡ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

'എല്ലാ നല്ലകാര്യങ്ങള്‍ക്കും നാടും നാട്ടുകാരും ഒപ്പം നിന്നിട്ടുണ്ട്. നാടിന്റെയും നാട്ടുകാരുടെയും പിന്തുണയാണ് ഞങ്ങളെ എല്ലാ അര്‍ത്ഥത്തിലും ഇവിടെവരെ എത്തിച്ചിട്ടുള്ളത്. നാടിനോടും നാട്ടുകാരോടും ഉത്തരം പറയാന്‍ ബാധ്യതയുള്ളവരാണ് ഞങ്ങള്‍ എന്ന ബോധത്തോടെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആ നാടിന്റെയും നാട്ടുകാരുടെയും മുന്‍പില്‍ തലകുനിച്ചുകൊണ്ടുതന്നെ പറയും,  സൈ്വര്യവും സമാധാനവും ഉറപ്പാക്കി എല്ലാത്തരം അക്രമങ്ങളെയും ശക്തമായി തന്നെ നേരിട്ട് മുന്നോട്ടുപോകുന്ന നാടാക്കുമെന്ന്.'-മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2SUNm9W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages