തൃശൂർ> സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യൻ ജനാധിപത്യത്തിൽ പരിമിതികൾ ഏറെയാണെന്ന് പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനും ദളിത്, മനുഷ്യാവകാശ ചിന്തകനുമായ ഡോ. ആനന്ദ് തെൽത്തുംബ്ഡെ പറഞ്ഞു. സ്ത്രീകൾ, കുട്ടികൾ, ദളിതർ, അന്യവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയവർക്കെല്ലാം ജനാധിപത്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. സാമൂഹിക, സാമ്പത്തിക ജനാധിപത്യവും ഇവിടെ വൻ പരാജയമാണ്. അയ്യന്തോൾ കോസ്റ്റ്ഫോഡിൽ സംഘടിപ്പിച്ച സി അച്യുതമേനോൻ സ്മൃതിയിൽ "ഇന്ത്യ ഒരു ജനാധിപത്യ രാജ്യമോ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. തെൽത്തുംബ്ഡെ.
സാമ്പത്തിക അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹിക ദുരാചാരങ്ങൾ തുടങ്ങിയവ ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ തുടരുന്നു. 36 ശതമാനം സമ്പത്തും ഒരു ശതമാനം വരുന്ന കോർപറേറ്റുകളുടെ പക്കലാണെന്നത് സാമ്പത്തിക ജനാധിപത്യത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു. ദാരിദ്ര്യത്തിൽ 118 രാജ്യങ്ങളിൽ 97–ാം സ്ഥാനമാണ് ഇന്ത്യക്ക്. ദളിതർ ഏറ്റവും മൃഗീയമായ പീഡനങ്ങൾക്കിരയാകുന്നു. പ്രതിവർഷം അമ്പതിനായിരം ദളിതർക്കുനേരെയുള്ള ആക്രമണങ്ങളാണ് റിപ്പോർട്ട‌് ചെയ്യപ്പെടുന്നത്. ദിവസം ശരാശരി രണ്ടു ദളിതർ കൊല്ലപ്പെടുകയും ആറ് ദളിത് സ്ത്രീകൾ മാനഭംഗത്തിനിരയാവുകയും ചെയ്യുന്നു.
രാഷ്ട്രീയ ജനാധിപത്യമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിലും പോരായ്മകളേറെയാണ്. അതുകൊണ്ടാണ് 31 ശതമാനം വോട്ടു നേടുന്ന പാർടി ഇവിടെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ ഭരിക്കുന്നത്. ജാതികളുടേയും സംസ്കാരങ്ങളുടേയും വൈവിധ്യമുള്ള രാജ്യമാണെങ്കിലും ഹിന്ദുത്വം എന്ന പേരിൽ ഏകീകൃത അസ്തിത്വം ഉണ്ടാക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. ഭരണഘടനയുടെ രൂപീകരണസമിതി തന്നെ ഇന്ത്യൻ ജനതയുടെ പ്രാതിനിധ്യം മുഴുവൻ ഉൾക്കൊള്ളാതെയാണുണ്ടായത്‐ തെൽത്തുംബ്ഡെ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Tr7UmH
via IFTTT
No comments:
Post a Comment