കെവിന്‍‌വധം: പ്രാരംഭവാദം 7ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

കെവിന്‍‌വധം: പ്രാരംഭവാദം 7ന‌്

കോട്ടയം> കെവിൻ വധക്കേസിന്റെ പ്രാരംഭവാദം ഏഴിന‌് ആരംഭിക്കാൻ കോടതി ഉത്തരവിട്ടു. കുറ്റപത്രം സമർപ്പിക്കുന്നതിന‌് മുന്നോടിയായുള്ള വാദമാണ‌ിത‌്. നേരത്തെ ജാമ്യം ലഭിച്ചവർ ഉൾപ്പെടെ മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാകണമെന്ന‌് കോട്ടയം അഡീഷണൽ സെഷൻസ് നാലാംകോടതി (അതിവേഗ കോടതി ഒന്ന്) ജഡ്ജി കെ ജി സനിൽകുമാർ ഉത്തരവിൽ പറഞ്ഞു.

കേസിലെ അഞ്ചാം പ്രതിയും നീനു ചാക്കോയുടെ അച്ഛനുമായ ചാക്കോ ജോൺ, സഹോദരൻ ഷാനു ചാക്കോ തുടങ്ങി ആറു പ്രതികൾ ഇപ്പോഴും ജുഡീഷ്യൽ കസ‌്റ്റഡിയിലാണ‌്. കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളും രേഖകളും പരിശോധിക്കാൻ അനുവദിക്കണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിച്ചു. ഇതിനായി പ്രത്യേക ഹർജി സമർപ്പിക്കാൻ കോടതി പറഞ്ഞു.

പൊലീസ് കസ്റ്റഡിയിലുള്ള കാർ വിട്ടുനൽകണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിൽ കോടതി വിധിപറഞ്ഞില്ല. ഈ ആവശ്യത്തിൽ കഴിഞ്ഞതവണ വാദം നടന്നിരുന്നു. കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാക്കാമെന്നായിരുന്നു അപേക്ഷ.  പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ സി എസ് അജയൻ ഹാജരായി.



from Kerala || Deshabhimani ​Online ​News http://bit.ly/2S2fck1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages