മാധ്യമപ്രവർത്തകയുടെ മരണം: സിറിയ 30കോടി ഡോളർ പിഴയടയ‌്ക്കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

മാധ്യമപ്രവർത്തകയുടെ മരണം: സിറിയ 30കോടി ഡോളർ പിഴയടയ‌്ക്കണം

വാഷിങ‌്ടൺ> മാധ്യമപ്രവർത്തക മേരി കോൽവിൻ കൊല്ലപ്പെട്ട സംഭവത്തിൽ സിറിയൻ സർക്കാർ ഉത്തരവാദികളാണെന്ന‌് അമേരിക്കൻ ജില്ലാ കോടതി.  30 കോടി ഡോളർ കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചു.2012ൽ മേക്ക‌്ഷിഫ്റ്റ‌് മാധ്യമത്തിന്റെ വസതിയിൽ താമസിച്ചിരുന്ന കൊൾവിൻ ഉൾപ്പെടെയുള്ള മൂന്ന‌് മാധ്യമപ്രവർത്തകരെ സിറിയൻ സൈന്യം കരുതിക്കൂട്ടി വകവരുത്തുകയായിരുന്നെന്ന‌് കോടതി കണ്ടെത്തി.  പട്ടാളക്കാരുടെ സംഘടിതമായ ആക്രമണത്തിൽ കോൾവിനൊപ്പം ഫ്രഞ്ച‌് ഫോട്ടോഗ്രാഫറായ റെമി ഒച്ച‌്‌ലിക്കും കൊല്ലപ്പെട്ടിരുന്നു.

സിറിയയിൽ വളർന്നുവരുന്ന പ്രതിപക്ഷത്തെ സംബന്ധിച്ച വാർത്തകൾ കൊടുത്ത‌തുകൊണ്ടാണ‌് കോൾവിൻ കൊല്ലപ്പെട്ടതെന്ന‌് നേരത്തേതന്നെ ആക്ഷേപമുണ്ടായിരുന്നു. 2001 ൽ ശ്രീലങ്കയിൽ റിപ്പോർട്ട‌് ചെയ്യാൻ പോയ കോൾവിന‌് അവിടെ വച്ചുണ്ടായ ഗ്രനേഡ‌് ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Gidm7F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages