തിരുവനന്തപുരം > ശബരിമലയിൽ മകരവിളക്ക‌് സ്വയംതെളിയുന്നതാണെന്ന സംഘപരിവാർ വാദംതള്ളി ഒ രാജഗോപാൽ എംഎൽഎ നിയമസഭയിൽ. മകരവിളക്ക‌് മനുഷ്യർ തെളിക്കുന്നതാണെന്നും പരമ്പരാഗതമായി മലയരയ സമുദായം ചെയ‌്തത‌് പിന്നീട‌് ഔദ്യോഗികമാക്കിയെന്നും അദ്ദേഹം പറഞ്ഞു. സത്യത്തെ സത്യമായി കാണണം. സർക്കാരും ദേവസ്വംബോർഡും ഇടപെട്ടാണ‌് അവയെ ഔദ്യോഗികമാക്കിയത‌്.
വിളക്ക‌് തെളിക്കാനുള്ള മലയരയരുടെ നഷ്ടപ്പെട്ട അവകാശം പുനഃസ്ഥാപിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കുകയായിരുന്നു രാജഗോപാൽ.
മകരവിളക്ക് തെളിക്കൽ കർമം അടക്കമുള്ള ചടങ്ങുകൾ നിർവഹിക്കുന്ന കാര്യത്തിൽ മലയരയരുടെ പ്രാതിനിധ്യം സംബന്ധിച്ച് ഉചിത തീരുമാനമെടുക്കുമെന്ന‌് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടിനൽകി. മകരവിളക്ക‌് സ്വയം കത്തുന്നുവെന്നായിരുന്നു സംഘപരിവാർ അടക്കം വാദിച്ചത‌്. പന്തളം രാജകുടുംബവും ഈ വാദമാണ‌് ഉന്നയിക്കുന്നത‌്.
വർഷങ്ങളായി കാത്തുസൂക്ഷിച്ച സത്യം ഔദ്യോഗികമായി പുറത്തുപറയുന്നത‌് ശരിയാണോയെന്ന‌് പരിശോധിക്കണമെന്ന് നിയമമന്ത്രി എ കെ ബാലൻ ക്രമപ്രശ‌്നം ഉന്നയിച്ചു. എന്നാൽ, സത്യം പുറത്തുവരുന്നത് നല്ലതാണെന്നും ഇത് നിയമസഭാചരിത്രത്തിൽ നാഴികക്കല്ലാണെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2CZCLzG
via IFTTT
No comments:
Post a Comment