ഫ്രാങ്കോയ‌്ക്കെതിരെ മൊഴിനൽകിയ കന്യാസ്ത്രീയെ പൊലീസ‌് മോചിപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ഫ്രാങ്കോയ‌്ക്കെതിരെ മൊഴിനൽകിയ കന്യാസ്ത്രീയെ പൊലീസ‌് മോചിപ്പിച്ചു

മൂവാറ്റുപുഴ > ജലന്ദർ ബിഷപ‌് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ കന്യാസ്ത്രീയെ തടങ്കലിലാക്കിയെന്ന സഹോദരൻമാരുടെ പരാതിയിൽ മൂവാറ്റുപുഴ പൊലീസ് മഠത്തിൽനിന്ന് സിസ്റ്ററെ മോചിപ്പിച്ചു. സിസ്റ്റർ ലിസി വടക്കേലി (56)നെയാണ് തിങ്കളാഴ‌്ച പകൽ മൂന്നോടെ  മൂവാറ്റുപുഴ തൃക്ക ഭാഗത്തുള്ള  ജ്യോതിഭവനിൽനിന്ന് സിഐ സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മോചിപ്പിച്ചത്.

ബിഷപ്പിനെതിരെ മൊഴി നൽകിയശേഷം സിസ്റ്റർ ലിസിയെ ബന്ധുക്കൾക്കും സഹോദരങ്ങൾക്കും കാണാനായിരുന്നില്ല. കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും മഠം അധികൃതർ സിസ്റ്റർ ലിസി എവിടെയുണ്ടെന്നുപോലും  പറഞ്ഞില്ലെന്ന‌് ബന്ധുക്കൾ പറഞ്ഞു. അന്വേഷണത്തിൽ ജ്യോതിഭവനിലെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായും ഇതുമൂലം   മാനസികപിരിമുറുക്കത്തിലാണെന്നും അറിഞ്ഞു. 

ആന്ധ്രയിലുള്ള സഭാ മഠത്തിലേക്ക് മാറ്റുന്നതിനുള്ള കത്ത് നൽകിയതായും സഹോദരങ്ങൾക്ക് രഹസ്യവിവരം ലഭിച്ചു. ഇതേത്തുടർന്നാണ് പരാതി നൽകിയത്. പൊലീസ് സംഘം മഠത്തിലെത്തി സിസ്റ്ററെ മോചിപ്പിക്കുകയായിരുന്നു. സിസ്റ്റർ ലിസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മദർ സുപ്പീരിയറിനും മറ്റ് നാല് കൗൺസിൽ അംഗങ്ങൾക്കുമെതിരെ കേസെടുത്തു. കോടതിയുടെ അനുമതിയോടെ സിസ്‌റ്റർ വീട്ടിലേക്ക്‌ പോയി.  



from Kerala || Deshabhimani ​Online ​News http://bit.ly/2Nb3PAy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages