കൊച്ചി > യൂത്ത് കോൺഗ്രസ് ആഹ്വാനംചെയ്‌ത മിന്നൽ ഹർത്താൽ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ഹർത്താലിലുണ്ടാകുന്ന നഷ്ടം ആഹ്വാനം ചെയ്തവരിൽനിന്ന് ഈടാക്കുമെന്നും വ്യക്തമാക്കി. പൊതു-–-സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് തടയാൻ പൊലീസ് നടപടിയെടുക്കണം. അക്രമവും നാശനഷ്ടവും സംബന്ധിച്ച റിപോർട്ട‌് പൊലീസ് കോടതിയിൽ സമർപ്പിക്കണം. എന്നാൽ മാത്രമേ നഷ്ടം ഉത്തരവാദികളിൽനിന്ന് ഈടാക്കാൻ കഴിയൂ.
നിയമലംഘനം നടത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ പൊതുമുതൽ നശിപ്പിക്കലിന് എതിരായ 2019ലെ ഓർഡിനൻസിലെ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188–-ാം വകുപ്പും ചേർക്കണം. മിന്നൽ ഹർത്താലുകൾക്ക് ആഹ്വാനംചെയ്യുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ അവ നിയമവിരുദ്ധമാണെന്ന കാര്യംകൂടി മാധ്യമങ്ങൾ ഉൾപ്പെടുത്തണം.
പരീക്ഷകൾ റദ്ദാക്കിയതും പൊതുഗതാഗതം റദ്ദാക്കിയതും ജനങ്ങൾക്കും വിദ്യാർഥികൾക്കും ദുരിതമായെന്നു വ്യക്തമാക്കിയ കോടതി, പൊതുഗതാഗതവാഹനങ്ങൾ സർവീസ് നടത്താത്തതും നിശ്ചിതസമയത്ത് പരീക്ഷ നടത്താത്തതും കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി.
from Kerala || Deshabhimani Online News http://bit.ly/2Gy0aw9
via IFTTT
No comments:
Post a Comment