തലവേദന ഒഴിയുന്നില്ല; സീറ്റ‌് വേണമെന്ന‌് യൂത്ത് ഫ്രണ്ടുകാരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

തലവേദന ഒഴിയുന്നില്ല; സീറ്റ‌് വേണമെന്ന‌് യൂത്ത് ഫ്രണ്ടുകാരും

കോട്ടയം > കേരള കോൺഗ്രസ് എമ്മിലെ എല്ലാ തർക്കങ്ങളിലും പിളർപ്പുകളിലും ഒപ്പംനിന്ന യൂത്ത് ഫ്രണ്ട് ഇത്തവണ കെ എം മാണിയെ തള്ളി രംഗത്ത്. ആരെ സ്ഥാനാർഥിയായി കെട്ടിയിറക്കിയാലും അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ യൂത്ത് ഫ്രണ്ട് എത്തിക്കഴിഞ്ഞു. രണ്ട് സീറ്റിനായി നിർബന്ധം പിടിക്കുന്ന പി ജെ ജോസഫിന്റെ നിലപാടിനൊപ്പമാണ് തങ്ങളെന്ന് അവർ നിലപാടെടുത്തു. ഒരുപടികൂടി കടന്ന് രണ്ട് സീറ്റ് വേണമെന്നും അതിലൊന്ന് യൂത്ത് ഫ്രണ്ടിന് വേണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.

ഒരുസീറ്റ് മാത്രമാണ് കിട്ടുന്നതെങ്കിൽ, അതിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ സ്ഥാനാർഥിയാക്കണമെന്ന കത്തും കെ എം മാണിക്ക് നൽകി. കോട്ടയത്ത് നിഷ ജോസ് കെ മാണി മുതൽ മനസ്സാക്ഷി സൂക്ഷിപ്പുകാരെ വരെ മനസിൽ കാണുന്ന മാണിക്ക് ഇത് വലിയ തിരിച്ചടിയാണ‌്. യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറിയും 14 ജില്ലാ പ്രസിഡന്റുമാരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. കെ എം മാണിയുടെ മനസ്സിലിടം തേടി സീറ്റ് തരപ്പെടുത്തുന്ന പരമ്പരാഗത രീതിയാണിവിടെ മാറുന്നത്.

ഈ കത്തിന്റെ പകർപ്പ‌് വർക്കിങ് ചെയർമാൻ പി ജെ ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി എഫ് തോമസ്, വൈസ് ചെയർമാൻ ജോസ് കെ മാണി എന്നിവർക്കും നൽകി. കേരള യാത്രയോടെ ജോസ് കെ മാണിയെ രണ്ടാമനായി അവതരിപ്പിക്കാനുള്ള മാണിയുടെ നീക്കങ്ങൾക്കും ഈ കത്തിലൂടെ യൂത്ത് ഫ്രണ്ട് തടയിടുന്നു. പാർടിയിൽ നാലാമൻ മാത്രമാണ് ജോസ് കെ മാണി എന്ന സൂചനയും കത്തിലുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2NbPBPX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages