‘ബിജെപിയെ പുറത്താക്കൂ .. രാജ്യത്തെ രക്ഷിക്കൂ’ പ്രചരണവുമായി എൽഡിഎഫ്‌ ജാഥകൾ നാളെ മുതൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

‘ബിജെപിയെ പുറത്താക്കൂ .. രാജ്യത്തെ രക്ഷിക്കൂ’ പ്രചരണവുമായി എൽഡിഎഫ്‌ ജാഥകൾ നാളെ മുതൽ

തിരുവനന്തപുരം>ബിജെപി.സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിയ്‌ക്കൂ എന്ന മദ്രാവാക്യമുയർത്തിയുള്ള എൽഡിഎഫ് ജാഥകൾക്ക്‌   നാളെ തുടക്കമാകും.  വലതുപക്ഷവൽക്കരണത്തിനും തീവ്ര വർഗീയതയ‌്ക്കും വിദ്വേഷ രാഷ‌്ട്രീയത്തിനുമെതിരായ ശക്തമായ പ്രചാരണമാണ്‌ ജാഥകളുടെ ലക്ഷ്യം.

നരേന്ദ്ര മോഡി സർക്കാരിന്റെ ജനദ്രോഹഭരണത്തിനെതിരായ ജനവികാരം വളർത്താനും കേരളത്തിന്റെ സർവതോമുഖമായ വികസനത്തിനും ജനക്ഷേമത്തിനുമായി പിണറായി വിജയൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും ജാഥകൾ ലക്ഷ്യമിടുന്നു.‘‘ വികസനം, സമാധാനം, സാമൂഹ്യപുരോഗതി, ജനപക്ഷം ഇടതുപക്ഷം’’ എന്നീ മുദ്രാവാക്യങ്ങളുമുയർത്തിയുള്ള ജാഥ  ‘‘കേരള സംരക്ഷണ യാത്ര’’ എന്ന പേരിലാണ‌് പര്യടനം നടത്തുക.

തെക്കൻ കേരളത്തിൽ നിന്നാരംഭിക്കുന്ന ജാഥയ്‌ക്ക്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും,വടക്കൻകേരള ജാഥക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും നേതൃത്വം നല്‍കും.തിരുവനന്തപുരത്ത്‌ നിന്നും മഞ്ചേശ്വരത്ത്‌ നിന്നും ആരംഭിക്കുന്ന ജാഥ മാര്‍ച്ച്‌ രണ്ടിന് തൃശ്ശൂരില്‍ സമാപിക്കും.

തിരുവനന്തപുരത്ത്‌ സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മഞ്ചേശ്വരത്ത്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ജാഥ ഉദ്‌ഘാടനം ചെയ്യും.

 



from Kerala || Deshabhimani ​Online ​News http://bit.ly/2TO4rii
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages