സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി ലക്ഷ്യത്തിലേക്ക്; 181 വീടുകള്‍ അന്തിമഘട്ടത്തിൽ‌, 270 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി ലക്ഷ്യത്തിലേക്ക്; 181 വീടുകള്‍ അന്തിമഘട്ടത്തിൽ‌, 270 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം> പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനുള്ള സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി ലക്ഷ്യത്തിലേക്ക്. നിര്‍മാണം ആരംഭിച്ചതില്‍ 181 വീടുകള്‍ അന്തിമഘട്ടത്തിലെത്തി. 270 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി അവസാനഘട്ട പ്രവര്‍ത്തനത്തിലേക്കും കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ‌്ബുക്കിലൂടെ അറിയിച്ചു.

ഫേസ‌്ബുക്ക‌് കുറിപ്പിന്റെ പൂർണരൂപം...

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള സഹകരണവകുപ്പിന്റെ പദ്ധതിയായ കെയര്‍ ഹോം പദ്ധതി ലക്ഷ്യത്തിലേക്ക്. നിര്‍മാണം ആരംഭിച്ചതില്‍ 181 വീടുകള്‍ അന്തിമഘട്ടത്തിലെത്തി. അവസാന മിനുക്കുപണികള്‍ നടത്തി ഇവ താക്കോല്‍ ദാനത്തിനായി സജ്ജമാവുകയാണ്. 270 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി അവസാനഘട്ട പ്രവര്‍ത്തനത്തിലേക്ക് കടന്നു കഴിഞ്ഞു.

കെയര്‍ഹോം പദ്ധതിയിലൂടെ രണ്ടായിരം വീടുകള്‍ നിര്‍മ്മിക്കാനാണ് സഹകരണവകുപ്പ് ലക്ഷ്യമിട്ടത്. ആദ്യ ഘട്ടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ച ഇരുന്നൂറോളം വീടുകള്‍ ലിന്റല്‍ ലെവലും പിന്നിട്ടു. ആയിരത്തി ഇരുന്നൂറോളം വീടുകളിലും നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിശ്ചിത സമയത്തിനകം നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ് ശ്രമം.

സംസ്ഥാനത്തുള്ള സഹകരണസംഘങ്ങളെ കൂട്ടി യോജിപ്പിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയത്. സഹകരണസംഘങ്ങള്‍ 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ പദ്ധതിയിലേക്ക് നല്‍കിയാണ് ധനസമാഹരണം. പദ്ധതി വിലയിരുത്താന്‍ സഹകരണസംഘം ഭാരവാഹികളും പഞ്ചായത്ത് പ്രതിനിധികളും കലക്ടറുടെ പ്രതിനിധിയും ഗുണഭോക്താവും ചേര്‍ന്ന ഗുണഭോക്തൃസമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ദിവസവും നടക്കുന്ന പ്രവര്‍ത്തനം സംസ്ഥാന തലത്തിൽ നിരീക്ഷിക്കുകയും ചെയ്യുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2X01LQz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages