കുമ്മനത്തെ കൈവിടാതെ കേരള നേതൃത്വം; മത്സരിക്കുന്നുണ്ടെങ്കിൽ തിരുവനന്തപുരത്ത‌് ആദ്യ പരിഗണന നൽകി ബിജെപി സ്ഥാനാർഥി പട്ടിക - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

കുമ്മനത്തെ കൈവിടാതെ കേരള നേതൃത്വം; മത്സരിക്കുന്നുണ്ടെങ്കിൽ തിരുവനന്തപുരത്ത‌് ആദ്യ പരിഗണന നൽകി ബിജെപി സ്ഥാനാർഥി പട്ടിക

തിരുവനന്തപുരം> പാർലമെന്റ‌് തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന‌് കൈമാറി. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കേണ്ടന്ന ആർഎസ‌്എസ‌് കേന്ദ്ര നേത്രത്വത്തിന്റെ നിർദ്ദേശം അവഗണിച്ച‌് പട്ടികയിൽ  കുമ്മനത്തിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട‌്. മത്സരിക്കുന്നുണ്ടെങ്കിൽ തിരുവനന്തപുരത്ത‌് ആദ്യ പരിഗണന കുമ്മനത്തിന‌് നൽകും.

സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മത്സരിക്കാൻ തീരുമാനിച്ചാൽ തിരുവനന്തപുരത്താകും പരിഗണിക്കുക. സുരേഷ‌് ഗോപിയുടെ പേര‌ും തിരുവനന്തപുരത്ത‌് പരിഗണിക്കുന്നുണ്ട‌്.

സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ കാസർകോട‌്, തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലും, എ എന്‍ രാധാകൃഷ്ണനെ തൃശൂരും പരിഗണിക്കുന്നുണ്ട‌്. പി കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ എന്നിവരെ പാലക്കാട്ടും ആറ്റിങ്ങലും പരിഗണനയിലുണ്ട‌്.

തുഷാർ വെള്ളാപ്പിള്ളി മത്സരിച്ചാൽ പട്ടികയിൽ മാറ്റം വരാൻ സാധ്യതയുണ്ട‌്. എട്ടുസീറ്റ‌് ചോദിച്ച ബിഡിജെഎസിന‌് അഞ്ച‌് സീറ്റ‌് നൽകാമെന്ന‌് ബിജെപി നേതൃത്വം അറിയിച്ചിരുന്നു. ബിജെപി നിർദേശിക്കുന്ന ബിഡിജെഎസ‌് നേതാക്കൾ മത്സരരംഗത്ത‌് വരണമെന്ന ഉപാധിയാണ‌് ഇതിന‌് മുന്നോട്ടുവച്ചത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2SLJLdm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages