‘ഇരുനാഴി മണ്ണിനായ് ഉഴലുന്ന കർഷകർ ഇരുകാലിമാടുകളായിരുന്നു..' സാംസ്‌കാരിക രംഗം ഉണർവിന്റെയും നിറവിന്റെയും നെറുകയിലാണെന്ന‌് ഗായകൻ ഫിറോസ‌് ബാബു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

‘ഇരുനാഴി മണ്ണിനായ് ഉഴലുന്ന കർഷകർ ഇരുകാലിമാടുകളായിരുന്നു..' സാംസ്‌കാരിക രംഗം ഉണർവിന്റെയും നിറവിന്റെയും നെറുകയിലാണെന്ന‌് ഗായകൻ ഫിറോസ‌് ബാബു


തിരൂർ
സർക്കാർ ആയിരംദിനം പൂർത്തിയാക്കുമ്പോൾ നാടിന്റെ കലാ സംഗീത സാംസ്‌കാരിക രംഗം ഉണർവിന്റെയും നിറവിന്റെയും നെറുകയിലാണെന്ന‌് ഗായകൻ ഫിറോസ‌് ബാബു. എൽഡിഎഫ‌് വടക്കൻ മേഖല കേരള സംരക്ഷണ ജാഥയെ സ്വീകരിക്കാൻ എത്തിയതായിരുന്നു  അദ്ദേഹം.

 ‘കലാ പ്രവർത്തനങ്ങളെയും സംഗീതത്തേയും പാട്ടുകളേയും നെഞ്ചേറ്റിയ, വളർച്ചയ്‌ക്കും മുന്നോട്ടുപോക്കിനും ചാലകമാക്കി മാറ്റിയ ഇടതുപക്ഷ പ്രസ്ഥാനത്തെപോലെ മറ്റൊരു പ്രസ്ഥാനം ലോകത്തില്ല’.  എകെജിയും  ഇ എം എസും അച്യുതമേനോനും പങ്കെടുത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങളിലും വിളംബര ജാഥകളിലും ‘ബലികുടീരങ്ങളേ', ചെമ്പടതോറ്റില്ലിന്നോളം തോറ്റിട്ടില്ലാ', 'അസ്ഥിമാടങ്ങളെ അസ്ഥിമാടങ്ങളെ', ‘ലാൽസലാം സഖാക്കളെ ലാൽസലാം സഖാക്കളെ' തുടങ്ങിയ വിപ്ലവഗാനങ്ങൾ പുരോഗമന സാഹിത്യ സംഘത്തിലുണ്ടായിരുന്ന പിതാവിനോടൊപ്പം പാടാൻ കഴിഞ്ഞിട്ടുണ്ട‌്. വലിയ അനുഭവമായിരുന്നു അത‌്. തുടർന്നുള്ള കാലം, അരീക്കോട് അബുട്ടി, തൃക്കുളം കൃഷ്ണൻകുട്ടി, സിദ്ദീഖലി, ബാലൻ, ആസാദ്, ഹംസക്കുട്ടി മാസ്റ്റർ, നാരായണൻകുട്ടി, സാബു മാസ്റ്റർ തുടങ്ങി ഒരുപാട് ഗായകർ ഈ പ്രസ്ഥാനത്തിനായി ഗാനങ്ങൾ പാടി.

‘ഇരുനാഴി മണ്ണിനായ് ഉഴലുന്ന കർഷകർ
ഇരുകാലിമാടുകളായിരുന്നു..'

എന്ന് മലബാറിന്റെ വിപ്ലവവീര്യം അനുഭവിച്ച് കോഴിക്കോട് അബ്ദുൽ ഖാദറും എം എസ് ബാബുരാജും ഇടതുവേദികളിൽ ആലപിച്ച ഈരടികളുടെ പ്രചോദനവും ഈ വളർച്ചയ്‌ക്കും യാത്രയ്‌ക്കും താങ്ങായി നിൽക്കുന്നു. മാപ്പിള നാടകങ്ങളും മാപ്പിള ചിത്രീകരണങ്ങളും പോലെയോ അതിന്റെ മുകളിലോ, മാപ്പിളപ്പാട്ടുകാരുടെ ഈരടികൾ ഇവിടത്തെ സാധാരണക്കാരന്റെ നിത്യജീവിതത്തെ സ്വാധീനിച്ചു. 

ഇടതുപക്ഷ ഭരണ കാലഘട്ടങ്ങളിലാണ് കലാകാരന് മികച്ച നേട്ടങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനും ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞത്. നായനാർ സർക്കാരും അച്യുതാനന്ദൻ സർക്കാരും ഇപ്പോൾ പിണറായി സർക്കാരും ഈ മേഖലയെ എത്രയേറെ വളർത്തിയെന്ന് പറയാൻ വാക്കുകൾ തികയില്ല. കലാകാരന് ക്ഷേമനിധിയും പെൻഷനും പെൻഷനിലെ വർധനവും കാലാനുസൃതമായി ഉയർത്തിയതും അതുവഴി ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതും എല്ലാം ഇടതുപക്ഷ സർക്കാരുകളുടെ ഭരണം വന്ന ഘട്ടങ്ങളിലാണ്.

ഇപ്പോൾ സാംസ്‌കാരിക വകുപ്പിന് കീഴിൽ കൊണ്ടോട്ടിയിൽ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി വളരെ പ്രബലമായി പ്രവർത്തിക്കുന്നു. ജനജീവിതം ഭീതിവിമുക്തവും സുതാര്യവുമാക്കി നിലനിർത്തുവാൻ കഴിഞ്ഞ പിണറായി സർക്കാറിന്റെ കരങ്ങൾക്ക് ഇനിയും ശക്തി പകരുക എന്നുള്ളത് ഓരോ രാജ്യസ്‌നേഹിയുടെയും ജനാധിപത്യ വിശ്വാസികളുടെയും കടമയുമാണ്–- ഫിറോസ‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2NspcO0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages