ജീവനും വീടും തന്നവർക്ക‌് ഐക്യദാർഢ്യവുമായി ജംസിമോൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ജീവനും വീടും തന്നവർക്ക‌് ഐക്യദാർഢ്യവുമായി ജംസിമോൾ


ചങ്ങനാശേരി
മഹാപ്രളയത്തിൽ നാട് വിറങ്ങലിച്ചുനിന്നപ്പോൾ ടോറസ് ലോറിയും വള്ളങ്ങളും എത്തിച്ച് ജീവൻ രക്ഷിച്ച പ്രസ്ഥാനത്തോടുള്ള ഐക്യദാർഢ്യവുമായാണ് ജംസിമോളും ചങ്ങനാശേരിക്കു പടിഞ്ഞാറ് എസി കോളനി നിവാസികളും തിങ്കളാഴ‌്ച എത്തിയത്. ഒന്നിച്ച് ഒരേ ക്യാമ്പിൽ പരസ്പരം താങ്ങും തണലുമായി കഴിഞ്ഞവർ  തങ്ങളുടെ ജീവന്റെ ഭാഗമായി മാറിക്കഴിഞ്ഞ കൊടിക്കീഴിൽ ഒരുമയോടെ വീണ്ടും അണിനിരന്നു. കേരള സംരക്ഷണയാത്ര ഇവർക്ക്‌ ജീവിത സുരക്ഷാ പ്രയാണമാണ്. യാത്ര നയിച്ച് തുറന്ന ജീപ്പിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ  സ്ത്രീകളടക്കമുള്ളവർ ആവേശോജ്ജ്വലമായാണ് വരവേറ്റത്.

നക്രാൽ പുതുവൽ മാലിയിൽ ജംസിമോൾ കേരള സംരക്ഷണ യാത്രക്ക് സ്വീകരണം നല്കാൻ എത്തിയത് നിറഞ്ഞ മനസ്സോടെയാണ്. പ്രളയത്തിൽ ജംസിമോളുടെ വീട് പൂർണ്ണമായും തകർന്ന് വീണിരുന്നു. ചങ്ങനാശേരിയിൽ ഏറ്റവും അധികം പ്രളയനാശം നേരിട്ട പ്രദേശമായിരുന്നു കുട്ടനാടിനോടുചേർന്നുള്ള പായിപ്പാട് പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ. നിരവധി വീടുകൾ തകരുകയും ഒട്ടനവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഉത്തരത്തിനൊപ്പം ജലനിരപ്പുയർന്ന ഇവിടേക്ക് സിപിഐ എം നേതൃത്വത്തിൽ എത്തിച്ച ലോറികളും ഫൈബർ വള്ളങ്ങളിലുമായാണ് നിവാസികളാകെ ജീവിതത്തിലേക്ക് പിടിച്ചു കയറിയത്. ചങ്ങനാശേരിയിലെ വിവിധ ക്യാമ്പുകളിലായി അഭയമൊരുക്കി. പ്രളയകാല അനുഭവങ്ങളുടെ ഓളപ്പാത്തിയിൽ ഉലയുമ്പോഴും സഹായഹസ്തം നീട്ടി സർക്കാർ ഒപ്പമുണ്ട് എന്ന ആശ്വാസമാണ് ഇവർക്കുള്ളത്.

സംസ്ഥാന സർക്കാരിന്റെ അതിവേഗത്തിലുള്ള പുനർനിർമാണ പ്രവർത്തനമാണ് പ്രളയത്തിനുശേഷമുള്ള ചുരുങ്ങിയ മാസത്തിനുള്ളിൽ തനിക്കും കുടുംബത്തിനും പുതിയ വീട് ലഭിക്കുന്നതിന് കാരണമായതെന്ന് ജംസിമോൾ പറഞ്ഞു. സംസ്ഥാന സർക്കാരും, സഹകരണ വകുപ്പും സംയുക്തമായി ഏറ്റെടുത്ത പ്രളയാനന്തര പുനർ നിർമാണ പദ്ധതിപ്രകാരം ഇപ്പോൾ വീടുനിർമാണം പൂർത്തിയായി.

താക്കോൽദാനം ചൊവ്വാഴ്ച വൈകിട്ട‌് കോട്ടയത്ത് നടക്കും. നിർധന കുടുംബമായിരുന്ന ജംസിമോളും കുടുംബവും തകർന്ന മനസ്സുമായി കഴിയവേയാണ് സർക്കാരിന്റെ ഇച്ഛാശക്തിയോടെയും ലക്ഷ്യത്തോടെയുമുള്ള പ്രവർത്തനത്തിന്റെ ഫലമായി വീടു ലഭിച്ചത്. ഇത് ഞങ്ങൾക്ക് മറക്കാൻ കഴിയില്ലെന്നും എല്ലാ കാലത്തും ഈ സർക്കാരിനൊപ്പം ഉണ്ടാവുമെന്നും  ജംസിമോൾ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2GKkj2e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages