ചർച്ച‌് ആക്ട‌ിൽ സർക്കാർ കക്ഷിയല്ല: ജ. കെ ടി തോമസ‌് ; വിവാദം രാഷ‌്ട്രീയ ലക്ഷ്യത്തോടെ ‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ചർച്ച‌് ആക്ട‌ിൽ സർക്കാർ കക്ഷിയല്ല: ജ. കെ ടി തോമസ‌് ; വിവാദം രാഷ‌്ട്രീയ ലക്ഷ്യത്തോടെ ‌


സ്വന്തം ലേഖകൻ
നിയമ പരിഷ‌്കാര കമീഷൻ വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ച ചർച്ച‌് ആക്ട‌ിന്റെ പ്രാഥമിക രൂപരേഖ സംബന്ധിച്ച വിവാദങ്ങൾ രാഷ‌്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന‌് കമീഷൻ ചെയർമാൻ ജ. കെ ടി തോമസ‌്.

സംസ്ഥാന സർക്കാർ ഇതിൽ കക്ഷിയല്ല. മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥവുമല്ല. ആക്ടിന്റെ ഏകദേശ രൂപം ജനങ്ങളെ അറിയിക്കാനും അഭിപ്രായം ശേഖരിക്കാനുമാണ‌് പ്രസിദ്ധീകരിച്ചത‌്. ഇത്തരമൊരു ആക്ട‌് രൂപീകരിക്കാൻ നിർദേശം നൽകുന്നതിനെക്കുറിച്ചോ അത‌് ഏത‌് രൂപത്തിൽ വേണമെന്നോ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ നിർദേശമൊന്നും നൽകിയിട്ടില്ല. അതിനുമുമ്പ‌് ചിലർ മനഃപൂർവം വിവാദമുണ്ടാക്കുന്നത‌് തെരഞ്ഞെടുപ്പ‌് മുന്നിൽകണ്ട‌് ഗൂഢലക്ഷ്യത്തോടെയാണെന്ന‌് ജ. കെ ടി തോമസ‌് "ദേശാഭിമാനി'യോട‌് പറഞ്ഞു.

വി എസ‌് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ജസ‌്റ്റിസ‌് വി ആർ കൃഷ‌്ണയ്യർ ചർച്ച‌് ആക്ട‌് സംബന്ധിച്ച‌് നിർദേശങ്ങൾ സർക്കാരിന‌് സമർപ്പിച്ചിരുന്നു. ഇത‌് അൽപം കർക്കശമാണെന്നും സഭയുടെ സ്വയംഭരണാവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നുമുള്ള വിമർശനമുണ്ടായി. അതുകൊണ്ടാണ‌് അന്നത്തെ ചർച്ച‌് ആക്ട‌് നിർദേശങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത‌്. ക്രൈസ‌്തവ സഭകളുടെ സ്ഥാപനങ്ങളെയും അവകാശങ്ങളെയും ഒരുതരത്തിലും ബാധിക്കാത്തതാണ‌് ആക്ട‌്.

സുതാര്യവും നിർദോഷമായ നിർദേശങ്ങളെയാണ‌് ഇപ്പോൾ ചിലർ വിവാദത്തിലാക്കിയത‌്. പല കമീഷനുകളും പല നിർദേശങ്ങളും പല അഭിപ്രായങ്ങളും സർക്കാരിന‌് സമർപ്പിക്കാറുണ്ട‌്. ചിലത‌് സ്വീകരിക്കും. ചിലത‌് തള്ളിക്കളയും. ആക്ടുകൾ രൂപപ്പെടുത്തുമ്പോൾ എല്ലാ അഭിപ്രായങ്ങളും ശേഖരിക്കാറുണ്ട‌്. എല്ലാം കൃത്യമായി മനസ്സിലാക്കിയാൽ എതിർപ്പുകളേ ഉണ്ടാവില്ലെന്നാണ‌് വിശ്വാസം. സമുദായത്തെ ബാധിക്കുന്ന ഒരു നിർദേശവും ഇതിലില്ലെന്നും  ജ. കെ ടി തോമസ‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Xn0Hq6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages