തിരുവനന്തപുരം
അഞ്ച‌് വർഷംകൊണ്ട‌് നഷ്ടപ്പെട്ട ഭൂമിക വീണ്ടെടുക്കാതെ ഇന്ത്യയ‌്ക്ക‌് മുന്നോട്ടുപോകാനാകില്ലെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും ഇന്ത്യയുടെ സവിശേഷതകളും നഷ‌്ടപ്പെടുത്തിയ ശക്തികളെ അധികാരത്തിൽനിന്ന‌് പുറന്തള്ളാതെ രാജ്യത്തിന‌് ഭാവിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത‌് സംഘടിപ്പിച്ച ദേശീയ സ‌്റ്റുഡന്റ‌് പാർലമെന്റിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതയാണ‌് ഇന്ത്യയുടെ അടിസ്ഥാന സവിശേഷതകളിലൊന്ന‌്. അതിനെ നശിപ്പിക്കുകയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, തുല്യത എന്നീ സങ്കൽപ്പങ്ങളെ തകർക്കുകയുമാണ‌് നിലവിലുള്ള ഭരണകൂടം. ഭീതിയുടെ അന്തരീക്ഷമാണ‌് രാജ്യത്ത‌്. പശുസംരക്ഷണത്തിന്റെയും സദാചാര സംരക്ഷണത്തിന്റെയും പേരിൽ അഴിഞ്ഞാടുന്ന സ്വകാര്യസേനകളെ സംരക്ഷിക്കുന്നത‌് ഭരണനേതൃത്വമാണ‌്. സ്വകാര്യസേനകൾ ഫാസിസത്തിന്റെ ലക്ഷണമാണ‌്. ജർമനിയിൽ ഹിറ്റ‌്‌ലർക്കും ഇത്തരം സ്വകാര്യസേനയുണ്ടായിരുന്നു.
എല്ലാവർക്കും തുല്യമായ വോട്ടവകാശംപോലെ പ്രധാനമാണ‌് തുല്യമായ സാമൂഹ്യ, സാമ്പത്തിക അവസ്ഥയും. സാമൂഹ്യ, സാമ്പത്തികനീതി പ്രദാനം ചെയ‌്തില്ലെങ്കിൽ ഭാവിയിൽ നമ്മുടെ ജനാധിപത്യ സംവിധാനവും ഭരണഘടനയും തകരുമെന്ന‌് അംബേദ‌്കർ പറഞ്ഞിരുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന‌് രാജ്യമാകെ ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരായ നടപടികൾക്ക‌് പിന്തുണ പ്രഖ്യാപിച്ചു. കശ‌്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ‌് എന്നാണ‌് മുൻ പ്രധാനമന്ത്രി വാജ‌്പേയി പറഞ്ഞത‌്. എന്നാൽ, ഇപ്പോഴുള്ള ബിജെപി നേതാക്കൾ കശ‌്മീർ ഇന്ത്യയുടെ ഭാഗമാണ‌്, പക്ഷേ, കശ‌്മീരികൾ ഭാഗമല്ല എന്ന മട്ടിലാണ‌് ചിന്തിക്കുന്നത‌്. തീവ്രവാദത്തിനെതിരെ തങ്ങൾ മാത്രമാണ‌് പോരാടുന്നതെന്ന മട്ടിലാണ‌് അമിത‌് ഷായുടെ പ്രതികരണം. പുൽവാമയിലും ഉറി, പത്താൻകോട്ട‌് എന്നിവിടങ്ങളിലും എങ്ങനെ ഭീകരർക്ക‌് ആക്രമണം നടത്താൻ കഴിഞ്ഞുവെന്ന‌് ബിജെപി നേതാക്കൾ മറുപടി നൽകണം–- യെച്ചൂരി ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2GKknPw
via IFTTT
No comments:
Post a Comment