കണ്ണൂർ
ഐആർപിസിയിലെ അന്തേവാസികൾക്കിടയിൽ സ‌്നേഹവും സാന്ത്വനവുമായി സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌് എത്തി. പൊയിലൂരിലെ കണ്ണൻ, മാതമംഗലത്തെ മാധവൻ, കൊളച്ചേരിയിലെ അശോകൻ, രാമചന്ദ്രൻ എന്നിങ്ങനെ ജീവിതം ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന‌് കരുതിയ 30 അന്തേവാസികളെയും അദ്ദേഹം കണ്ട‌് ആശ്വാസം പകർന്നു. അവരിൽ പലരുടെയും മുഖത്ത‌് ജീവിതത്തിലേക്ക‌് തിരിച്ചു വരാനായതിന്റെ പ്രതീക്ഷയും പുഞ്ചിരിയുമുണ്ടായിരുന്നു. ഐആർപിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇത‌് അഖിലേന്ത്യാതലത്തിൽ വ്യാപിപ്പിക്കാനുതകുന്ന റിപ്പോർട്ട‌് പാർടിക്ക‌് നൽകുമെന്നും കാരാട്ട‌് പറഞ്ഞു.
ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ, വി ശിവദാസൻ എന്നിവരോടാപ്പമാണ‌് എത്തിയത‌്. ഐആർപിസി ചെയർമാൻ പി എം സാജിദ‌്, സെക്രട്ടറി കെ വി മുഹമ്മദ‌് അഷറഫ‌്, ഡോ. ബാലകൃഷണപൊതുവാൾ, ഡോ. മായ, സിപിഐ എം നേതാക്കളായ കെ പി സുധാകരൻ, ടി രാമകൃഷ‌്ണൻ എൻ പി ശ്രീനാഥ‌് എന്നിവരും ചേർന്ന‌് സ്വീകരിച്ചു. മേലെ ചൊവ്വയിലെ ഐആർപിസി ലഹരിവിമുക്ത കേന്ദ്രത്തിലും ഏറെനേരം ചെലവഴിച്ചാണ‌് മടങ്ങിയത‌്. ഡോ. ക്ലിറ്റ‌്സ‌്, കോ–- ഓഡിനേറ്റർ സഹദേവൻ, സിപിഐ എം നേതാക്കളായ കെ വി ബാലൻ, എസ‌് പ്രേമൻ, കെ രാജീവൻ എന്നിവർ ലഹരിവിമുക്ത കേന്ദ്രത്തിൽ സ്വീകരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2t5fXtH
via IFTTT
No comments:
Post a Comment