സ്‌ത്രീകളെ വലിച്ചു കീറണമെന്ന പ്രസംഗം: കൊല്ലം തുളസി കീഴടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

സ്‌ത്രീകളെ വലിച്ചു കീറണമെന്ന പ്രസംഗം: കൊല്ലം തുളസി കീഴടങ്ങി

കൊല്ലം> ശബരിമലയിൽ  സ്‌ത്രീകൾക്ക്‌ പ്രവേശനാനുമതി നൽകിയ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച്‌ സ്‌ത്രീകളെ വലിച്ചുകീറണമെന്ന്‌ പ്രസംഗിച്ച നടൻ കൊല്ലം തുളസി കീഴടങ്ങി.   രാവിലെ ചവറ പൊലീസ്‌ സ്‌റ്റേഷനിലാണ്‌  കീഴടങ്ങിയത്‌. കേസിൽ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.  മൊഴി രേഖപ്പെടുത്തിയ ശേഷം ചവറ കോടതിയിൽ ഹാജരാക്കും.

ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കൊല്ലം തുളസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നയിച്ച ശബരിമല സംരക്ഷണജാഥയ്ക്ക് നല്‍കിയ സ്വീകരണചടങ്ങിലാണ് കൊല്ലം തുളസി സ്‌ത്രീകളെ അധിക്ഷേപിച്ചത്‌.  


ശബരിമലയിൽ  ചില സ്ത്രീകള്‍ വരുമെന്നും അവരെ രണ്ടായി വലിച്ചു കീറി ഒരുഭാഗം  സുപ്രീംകോടതിയിലേക്കും മറ്റൊന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വലിച്ചെറിയണമെന്നാണ്‌ കൊല്ലം തുളസി പ്രസംഗിച്ചത്‌. സംഭവം വിവാദമായതോടെ  പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

ഡിവൈഎഫ്ഐ ചവറ മേഖലാ സെക്രട്ടറി രതീഷ് നൽകിയ പരാതിയിലാണു ചവറ പൊലീസ് കേസെടുത്തത്. ജില്ലാ കോടതിയും ഹൈക്കോടതിയും തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മിഷൻ രജിസ്റ്റർ ചെയ്ത കേസിൽ നടൻ കമീഷനു മുമ്പാകെ ഹാജരായി മാപ്പുപറഞ്ഞിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2Ganz6G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages