പെരുമ്പാവൂർ വെങ്ങോലയിലെ പ്ലൈവുഡ്‌ വ്യവസായങ്ങൾക്ക്‌ പരിസ്ഥിതി മാനേജ്‌മെന്റ്‌ പ്ലാൻ നിർബന്ധം: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

പെരുമ്പാവൂർ വെങ്ങോലയിലെ പ്ലൈവുഡ്‌ വ്യവസായങ്ങൾക്ക്‌ പരിസ്ഥിതി മാനേജ്‌മെന്റ്‌ പ്ലാൻ നിർബന്ധം: ഹൈക്കോടതി

കൊച്ചി > എറണാകുളം പെരുമ്പാവൂർ വെങ്ങോല ഗ്രാമപഞ്ചായത്തിലെ മര‐-പ്ലൈവുഡ് വ്യവസായങ്ങൾക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം ചെന്നൈയിലെ എബിസി ടെക്‌നോ ലാബ്സ് തയ്യാറാക്കിയ സമഗ്ര പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ നിർബന്ധമാണെന്ന് ഹൈക്കോടതി.

നിലവിലുള്ള സ്ഥാപനങ്ങൾക്ക് 18 നിർദേശങ്ങളാണ് പ്ലാനിലുള്ളത്. വ്യവസായങ്ങൾ തമ്മിൽ 50 മീറ്റർ ദൂരം വേണം, മരപ്പൊടി മാറ്റാൻ സൈക്ലോൺ സെപ്പറേറ്റർ എന്ന യന്ത്രം ഉപയോഗിക്കണം, ഫുജിറ്റീവ് എമിഷൻ നിയന്ത്രിക്കാൻ വെന്റിലേറ്റർ സംവിധാനം വേണം, തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വേണം, പ്ലൈവുഡ് ശകലങ്ങൾ ഇന്ധനമായി ഉപയോഗിക്കരുത്, യൂറിയ ഫോർമാൽഡി ഹൈഡിനു പകരം മെലാമിൻ ഫോർമാൽഡിഹൈഡ് ഉപയോഗിക്കണം, ഗ്ലൂസ്പ്രെഡിങ്ങ് സമയത്തെ ഫുജിറ്റീവ് എമിഷൻ വലിച്ചെടുക്കാൻ സംവിധാനം വേണം തുടങ്ങിയവയാണ് നിർദേശങ്ങൾ.

പുതിയ സ്ഥാപനങ്ങൾക്ക് 8 നിർദേശങ്ങളുണ്ട്. വ്യവസായങ്ങൾ തമ്മിൽ  50 മീറ്റർ ദൂരം വേണം, o.6 ഏക്കർ സ്ഥലം വേണം, അഗ്നിശമന ഉപകരണങ്ങൾ വേണം തുടങ്ങിയവയാണ് ഇവ.



from Kerala || Deshabhimani ​Online ​News http://bit.ly/2SfnLIp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages