മന്ത്രിക്കെതിരെ പി കെ ഫിറോസ‌് വ്യാജരേഖ ചമച്ചു ; ജെയിംസ‌് മാത്യു പരാതി നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

മന്ത്രിക്കെതിരെ പി കെ ഫിറോസ‌് വ്യാജരേഖ ചമച്ചു ; ജെയിംസ‌് മാത്യു പരാതി നൽകി

ഇൻഫർമേഷൻ കേരള മിഷനിൽ സിപിഐ എം നേതാവിന്റെ ബന്ധുവിനെ മന്ത്രി കെ ടി ജലീൽ അനധികൃതമായി നിയമിച്ചെന്ന കള്ളപ്രചാരണത്തിന‌് മുസ്ലിംയൂത്ത‌് ലീഗ‌് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ‌് വ്യജരേഖ ചമച്ചു. ജെയിംസ‌് മാത്യു എംഎൽഎ തദ്ദേശഭരണമന്ത്രിക്ക‌് നൽകിയ കത്തിലെ ഒരു പേജാണ‌് പൂർണമായും വ്യാജമായി നിർമിച്ചത‌്. മന്ത്രിക്ക‌് നൽകിയ കത്തിലെ ഒരു ഭാഗംമാറ്റി ടെക‌്നിക്കൽ ആർക്കിടെക‌്ചറൽ തസ‌്തികയിൽ എന്നതിന‌് പകരം ഡെപ്യൂട്ടി ഡയറക്ടർ തസ‌്തികയിൽ എന്ന‌് ചേർത്താണ‌് തട്ടിപ്പ‌്. ഇതിനായി 20 പേജുള്ള കത്തിലെ  ഒരു പേജ‌് വ്യാജമായി തയ്യാറാക്കിയതായും തെളിഞ്ഞു.

ഇതിനെതിരെ ജെയിംസ‌് മാത്യു മുഖ്യമന്ത്രിക്ക‌ും തദ്ദേശഭരണമന്ത്രിക്കും പരാതി നൽകി. അന്വേഷണത്തിനായി സംസ്ഥാന പൊലീസ‌് മേധാവിക്ക‌് പരാതി കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു. ഫിറോസിനെതിരെ അവകാശലംഘനത്തിന‌് സ‌്പീക്കർക്ക‌് നോട്ടീസ‌് നൽകിയെന്നും മാനനഷ്ടത്തിന‌് നിയമനടപടി സ്വീകരിക്കുമെന്നും  ജെയിംസ‌് മാത്യു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്റെ നിർദേശപ്രകാരം കോലിയക്കോട‌് കൃഷ‌്ണൻനായരുടെ ബന്ധുവിനെ തദ്ദേശഭരണമന്ത്രിയായിരിക്കെ കെ ടി ജലീൽ  ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടറാക്കിയെന്നായിരുന്നു ഫിറോസ‌് ആരോപിച്ചത‌്. നിയമനത്തിനെതിരെ ജെയിംസ‌് മാത്യു തദ്ദേശഭരണമന്ത്രിക്ക‌് കത്ത‌് നൽകിയെന്നും പറഞ്ഞു. അതിന്റെ കോപ്പിയാണ‌് വ്യാജമായി ചമച്ചത‌്.

ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ‌് ഫെഡറേഷൻ അറ്റ‌് ഇൻഫർമേഷൻ കേരള‌മിഷൻ സംസ്ഥാന പ്രസിഡന്റായ ജയിംസ‌് മാത്യു ഡിസംബർ അഞ്ചിന‌് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ 20 പേജുള്ള കത്ത‌് മന്ത്രിക്ക‌് നൽകിയിരുന്നു.ഇതിൽ വിവിധ തസ‌്തികയുമായി ബന്ധപ്പെട്ട കാര്യവും വ്യക്തമാക്കിയിരുന്നു. ഇതിലെ രണ്ടാമത്തെ പോയിന്റ‌് പൂർണമായും മാറ്റി വേറെ എഴുതിച്ചേർത്തു.

‘റിപ്പോർട്ടിൽ പറയാത്ത ടെക‌്നിക്കൽ ആർക്കിടെക‌്ചർ തസ‌്തികയിൽ 1,25,000 രൂപ ശമ്പളത്തിൽ ദീർഘകാല അടിസ്ഥാനത്തിൽ ശമ്പളം നൽകി ’ എന്നാണ‌് കത്തിലെ യാഥാർഥ വാചകം.
 ഇതിനുപകരം ‘റിപ്പോർട്ടിൽ പറയാത്തവിധം ഡെപ്യൂട്ടി ഡയറക്ടർ തസ‌്തികയിൽ നിയമനം നടത്തുകയും 1,00,000 രൂപ ശമ്പള‌വും 10 % ഇൻക്രിമെന്റുമടക്കം വൻ തുക നൽകി ദീർഘകാല അടിസ്ഥാനത്തിൽ നിയമനം നൽകി’ എന്നുമാണ‌് ഫിറോസ‌് പുറത്തുവിട്ട കത്തിലുള്ളത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2SjsTuW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages