അക്ഷരമുറ്റം മെഗാ ഇവന്റ‌് നാളെ; ഒരുക്കം അവസാനഘട്ടത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

അക്ഷരമുറ്റം മെഗാ ഇവന്റ‌് നാളെ; ഒരുക്കം അവസാനഘട്ടത്തിൽ


കോട്ടയം
അക്ഷരനഗരിയിൽ ആവേശത്തിര ഉയർത്താൻ മലയാളിയുടെ മഹാനടൻ മോഹൻലാൽ ശനിയാഴ‌്ച ജില്ലയിലെത്തും. സിനിമാ താരങ്ങളും ചലച്ചിത്ര പിന്നണി ഗായകരും വിജ്ഞാന പ്രതിഭകളും സംഗമിക്കുന്ന മെഗാ ഇവന്റ‌ിന‌് കേളികൊട്ടുയരാൻ ഒരുദിവസം ശേഷിക്കേ നെഹ‌്റു സ‌്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.   എത്തുന്ന എല്ലാവർക്കും സുഗമമായി പരിപാടികൾ കാണാനും ആഘോഷത്തിൽ പങ്കുചേരാനും കഴിയുംവിധം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ‌് ക്രമീകരണം. വിവിധ കേന്ദ്രങ്ങളിൽ വലിയ എൽസിഡി ടിവികളും വേദിയിൽ ബിഗ‌് സ‌്ക്രീനും മികച്ച ശബ‌്ദ ക്രമീകരണവും ഒരുക്കും. മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങ‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്യും.

അക്ഷരമുറ്റം ക്വിസ‌് ഫെസ‌്റ്റിവൽ ഗുഡ‌്‌വിൽ ബ്രാൻഡ‌് അംബാസിഡർ കൂടിയായ മോഹൻലാലാണ‌് പരിപാടിയിലെ മുഖ്യാതിഥി. എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിഭാഗങ്ങളിൽ കോട്ടയത്ത‌് നടന്ന സംസ്ഥാനതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകൾക്ക‌് സമ്മാനം നൽകും. തുടർന്ന‌്  ‘ബെന്നറ്റ‌് ആൻഡ‌് ദി ബാൻഡ‌്' അവതരിപ്പിക്കുന്ന സംഗീതനിശ. പിന്നണി ഗായകരായ എം ജി ശ്രീകുമാർ, ഹരിചരൺ, മഞ‌്ജരി, നടി രമ്യാ നമ്പീശൻ തുടങ്ങിയവർ പങ്കെടുക്കും. റിമ കല്ലിങ്കലിന്റെ നേതൃത്വത്തിൽ പ്രത്യേക നൃത്തസംഗീത പരിപാടിയുമുണ്ട‌്. അനുമോളും സംഘവും അവതരണ ഗാനത്തിന‌് ദൃശ്യാവിഷ‌്കാരമൊരുക്കും. ജയരാജ‌് വാര്യരാണ‌് അവതാരകൻ. ഉദ‌്ഘാടന ചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌് അധ്യക്ഷനാകും. ചീഫ‌് എഡിറ്റർ പി രാജീവ‌് ഉപഹാരം സമർപ്പിക്കും. മന്ത്രി എം എം മണി, ജസ‌്റ്റിസ‌് കെ ടി തോമസ‌് എന്നിവർ അനുമോദന പ്രഭാഷണം നടത്തും.

മോർ അത്തനേഷ്യസ‌് യോഹാൻ പ്രഥമൻ മെത്രാപോലീത്താ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ദേശാഭിമാനി റസിഡന്റ‌് എഡിറ്റർ പി എം മനോജ‌്, ജോയ‌്സ‌് ജോർജ‌് എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ‌്ണൻ, കെ സുരേഷ‌് കുറുപ്പ‌്, രാജു എബ്രഹാം, സി കെ ആശ, എസ‌് രാജേന്ദ്രൻ, വീണാ ജോർജ‌്, നഗരസഭാ ചെയർപേഴ‌്സൺ പി ആർ സോന, ഒഡീസിയ ചെയർമാൻ പി ശശിധരൻ, ഐസിഎൽ സിഎംഡി കെ ജി അനിൽകുമാർ,  ബിലിവേഴ‌്സ‌് ചർച്ച‌് മെഡിക്കൽ കോളേജ‌് ചെയർമാൻ സിജോ പന്തപ്പള്ളിൽ, അവൈറ്റിസ‌് ഹോസ‌്പിറ്റൽസ‌് എക‌്സിക്യൂട്ടീവ‌് ഡയറക്ടർ ശാന്തി പ്രമോദ‌് മരങ്ങാട്ട‌് എന്നിവർ സംസാരിക്കും. സംഘാടക സമിതി ചെയർമാൻ വി എൻ വാസവൻ സ്വാഗതവും ദേശാഭിമാനി കോട്ടയം യൂണിറ്റ‌് മാനേജർ രഞ‌്ജിത്ത‌് വിശ്വം നന്ദിയും പറയും.
അക്ഷരമുറ്റം ക്വിസ‌് മത്സരത്തിന്റെ മുഖ്യ സ‌്പോൺസർ "ഒഡീസിയ' ആണ‌്. ഐസിഎൽ ഫിൻകോർപ്പ‌്, സ്വാദ‌്, റിജു ആൻഡ‌് പിഎസ‌്കെ, ബിലീവേഴ‌്സ‌് ചർച്ച‌് മെഡിക്കൽ കോളേജ‌് ഹോസ‌്പിറ്റൽ, ക്രോഡ ഇറ്റാലിയ, ആംകോസ‌്, പോപ്പീസ‌്, വെൻകോബ‌് എന്നിവരാണ‌് സഹ സ‌്പോൺസർമാർ. 

"അവിറ്റിസ‌്' ആണ‌് മെഗാ ഇവന്റിന്റെ മുഖ്യ സ‌്പോൺസർ. പ്ലാറ്റിനം സ‌്പോൺസർ കെഎസ‌്എഫ‌്ഇ, ജോസ‌്കോ ജ്വല്ലേഴ‌്സ‌്, അമേരിക്കൻ ഇലക‌്ട്രോലിസിസ‌്, എഡ്യൂവേൾഡ‌് ഇന്റർനാഷണൽ, തങ്കം, ഇടിമണ്ണിക്കൽ ജ്വല്ലറി, ദർശന അക്കാദമി, കേളമംഗലം സിൽക‌്സ‌് ആൻഡ‌് ജ്വല്ലേഴ‌്സ‌്, ആര്യമഠം, കോട്ടയം പബ്ലിക‌് കോളേജ‌്, ഓക‌്സിജൻ ഡിജിറ്റൽ ഷോപ്പ‌്, ലൈവ‌് ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ടെക‌്നോളജി ആൻഡ‌് മാനേജ‌്മെന്റ‌് സ‌്റ്റഡീസ‌്, പുളിമൂട്ടിൽ സിൽക‌്സ‌്, വിദ്യാമന്ദിർ ക്ലാസസ‌്, വൺവേ ഫിനാൻഷ്യൽ സർവീസസ‌് പ്രൈവറ്റ‌് ലിമിറ്റഡ‌്, സഹ്യ ടീ, ശങ്കേഴ‌്സ‌് ഹെൽത്ത‌് ക്ലിനിക‌് ആലപ്പുഴ, ആംസ‌്റ്റർ ഗ്രൂപ്പ‌്, വെൽ കെയർ ഹോസ‌്പിറ്റൽ വൈറ്റില എന്നിവർ ഇവന്റ‌് കോ–-സ‌്പോൺസർമാരാണ‌്. കൈരളി ടിവിയാണ‌് മീഡിയ പാർട‌്ണർ.



from Kerala || Deshabhimani ​Online ​News http://bit.ly/2Dj5Ar3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages