പുതിയ തലമുറയ‌്ക്ക‌് അനുയോജ്യമായ വിധത്തിൽ ഐടി രംഗം മാറ്റും: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

പുതിയ തലമുറയ‌്ക്ക‌് അനുയോജ്യമായ വിധത്തിൽ ഐടി രംഗം മാറ്റും: മുഖ്യമന്ത്രി



കണ്ണൂർ
മാറിവരുന്ന തലമുറയ‌്ക്ക‌് അനുയോജ്യമായ വിധത്തിൽ കേരളത്തിലെ ഐടി രംഗത്തെ മാറ്റിയെടുക്കുകയാണ‌് സർക്കാർ ലക്ഷ്യമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവരസാങ്കേതിക വിദ്യയിൽ ലോകത്തെ ഏതുതരത്തിലുള്ള പുതിയ അറിവും നൈപുണ്യവും ഇവിടെ എത്തിക്കും. പരമ്പരാഗതവും ആധുനികവും ചേർത്തുകൊണ്ടുളള സമതുലിതമായ വളർച്ചയാണ‌് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാങ്ങാട്ടുപറമ്പ‌് കേരള ക്ലേയ‌്സ‌് ആൻഡ‌് സിറാമിക‌്സിൽ കേരള സ‌്റ്റാർട്ടപ‌് മിഷനുമായി സഹകരിച്ച‌് ആരംഭിച്ച മലബാർ ഇൻക്യുബേഷൻ സെന്റർ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സ‌്റ്റാർട്ടപ്പുകൾക്ക‌് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നതിൽ മുൻപന്തിയിലാണിപ്പോൾ കേരളം. ആയിരം ദിവസങ്ങൾക്കുമുമ്പ‌് സംസ്ഥാനത്ത‌് ഇതായിരുന്നില്ല സ്ഥിതി. ഏഴ‌് നിയമങ്ങളും പത്തിലേറെ ചട്ടങ്ങളും ദേദഗതി ചെയ‌്താണ‌് നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന നിലയിലേക്ക‌് കേരളം മാറിയിട്ടുള്ളത‌്. ഇതിന്റെ ഫലമായുള്ള മാറ്റങ്ങളും ദൃശ്യമാണ‌്. ലോകോത്തര നിലവാരത്തിലുള്ള വൻകിട കമ്പനികളാണ‌് കേരളത്തിലേക്ക‌് വരുന്നത‌്. 1600 ഓളം സ‌്റ്റാർട്ടപ്പുകളാണ‌് കേര‌ളത്തിൽ പ്രവർത്തിക്കുന്നത‌്. സ‌്റ്റാർട്ടപ്പുകളുടെ റാങ്കിങ്ങിൽ രാജ്യത്ത‌് ടോപ‌് പെർഫോമറാണ‌് കേരളം. നല്ല പുരോഗതിയാണിത‌്. സംരംഭങ്ങൾക്ക‌് ആദ്യകാലത്ത‌് കൈത്താങ്ങ‌് നൽകുന്നതിനാണ‌് ഇൻക്യുബേഷൻ സെന്ററുകൾ. മലബാർ സ‌്റ്റാർട്ടപ്പ‌് ഇൻക്യുബേഷൻ സെന്റർ കണ്ണൂർ സർവകലാശാലയ‌്ക്കും എൻജിനിയറിങ‌് കോളേജിനും സമീപത്തായാണ‌് പ്രവർത്തിക്കുന്നത‌്. അതുകൊണ്ടുെതന്നെ ഇവിടങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും സംരംഭകരുമായും വ്യവസായ സാങ്കേതിക മേഖലയിലെ പ്രമുഖരുമായും നല്ലനിലയിൽ ആശയവിനിമയം നടത്താനാകും. മുമ്പെങ്ങുമില്ലാത്ത പുരോഗതിയാണ‌് വിവരസാങ്കേതിക മേഖലയിൽ കേരളം കൈവരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News https://ift.tt/2BOLgxL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages