തൃശൂർ
ടിഎൻടി ചിട്ടി തട്ടിപ്പുകേസിൽ ചിട്ടി കമ്പനി ഉടമകളായ രണ്ട്ു സഹോദരന്മാരെ കൂടാതെ പത്ത്ീ ഡയറക്ടർമാരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. പൊലീസിനു കിട്ടിയ വിവരമനുസരിച്ച് പറവൂർ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശികളായ സഹോദരങ്ങൾ കുറുപ്പശേരി വീട്ടിൽ തോമസിന്റെ മക്കളായ ടെൽസൺ (42), നെൽസൺ (40) എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ടിഎൻടി ചിറ്റസ്ാച കമ്പനി. ഇവരെ കൂടാതെ പത്ത്ഥ ഡയറക്ടർമാരുടെ പേരുകളാണ് പുതിയതായി പൊലീസിന്ക കിട്ടിയത്.
ടിഎൻടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇരിങ്ങാലക്കുടയിലെ ആസ്ഥാന ഓഫീസിലാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് എന്നെഴുതിയ ശിലാഫലകമുള്ളത്. ഇതിൽ പറയുന്നവരെല്ലാം ഇപ്പോൾ ഡയക്ടർമാരാണോ, അവർക്ക് എന്തെങ്കിലും ബന്ധം ടിഎൻടി കമ്പനിയുമായുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ് പറഞ്ഞു. ഈ ഡയറക്ടർമാരെ കുറിച്ച് പാവറട്ടി പൊലീസും അന്വേഷണം ആരംഭിച്ചു. കമ്പനി ഉടമകൾ രണ്ടുപേരും മാറി മാറി മാനേജിങ് ഡയറക്ടർമാരായിരുന്നിട്ടുണ്ട്ച എന്നാണ്ാ പൊലീസിന്ു ലഭിച്ച വിവരം. ഇവർ കമ്പനിയുടെ നാൽപ്പതിൽപരം ശാഖകളും പൂട്ടി ഒരാഴ്ചയായി കുടുംബ സമേതം ഒളിവിലാണ്. ഡയറക്ടർബോർഡ് അംഗങ്ങളായി ആസ്ഥാനത്തെ ബോർഡിൽ കാണുന്നത് മൂത്തകുന്നം അനിരുദ്ധൻ, കൊല്ലം ബിജു പിള്ള, പൊയ്യ സജന പ്രദീപ്, ചേന്ദമംഗലം രതീഷ്കുമാർ, അന്തിക്കാട്ർ രാജു, മേത്തല അജിത സജീവ്, ചക്കാരുപാടം ആലീസ് ഫ്രാൻസിസ്, കേരളശേരി കലാധരൻ, എറണാകുളം വടക്കുംപുറം സലീം, കണ്ണൂർ ലതീഷ് എന്നിവരുടെ പേരുകളാണ് . എന്നാൽ ഡയറക്ടർബോർഡിൽ എന്തുകൊണ്ട് എംഡിമാരുടെ പേരില്ലെന്നതും അന്വേഷണ വിഷയമാണ്. കമ്പനി ഉടമകൾക്ക് രക്ഷപ്പെടാൻ എതാനും പേരുകൾ ഡയറക്ടർമാരായി എഴുതിവച്ചതാണെന്ന പരാതിയും പൊലീസിന്് ലഭിച്ചിട്ടുണ്ട്.
ഒരു സൂചനയുമില്ലാതെ കോടികൾ തട്ടിയെടുത്ത് ടിഎൻടി ചിട്ടി ഉടമകൾ മുങ്ങിയതു സംബന്ധിച്ച പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂരിലെ സൂര്യമാധവം അപ്പാർട്ടുമെന്റിന്റെ മുകളിൽനിന്ന് രണ്ടു ചാക്കുകളിൽ നിറച്ച ബ്ലാങ്ക് ചെക്കുകളും പ്രോനോട്ടുകളും അടക്കം രേഖകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ ഇടപാടുകാർ ഒപ്പിട്ട 9000ൽപരം ബ്ലാങ്ക് ചെക്കുകളും 4500 പ്രോനോട്ടുകളുമുണ്ട്. ഇടപാടുകാർ ചിട്ടി വിളിക്കുമ്പോൾ ഈടായി നൽകിയതാണ് ഇവ.
നൂറുകണക്കിന് കളക്ഷൻ ഏജന്റുമാരെ വച്ചാണ് കുറിപ്പണവും നിക്ഷേപവും പിരിച്ചിരുന്നത്. പിരിക്കുന്ന തുക കുറച്ചുകാലമായി ശാഖകളിലേക്ക് പോകാതെ കമ്പനി ഉടമകളുടെ അക്കൗണ്ടിലേക്കാണ് പോയിരുന്നത്. ഇടപാടുകാർക്ക് എത്ര പണം നഷ്ടപ്പെട്ടുവെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. വട്ടമെത്തിയ കുറികൾ തന്നെ ഇടപാടുകാരെ തുക നൽകാൻ തീയതി അറിയിച്ച ശേഷമാണ് സ്ഥാപനം പൂട്ടിയത്.
from Kerala || Deshabhimani Online News https://ift.tt/2U2UDkD
via IFTTT
No comments:
Post a Comment