പ്രകൃതിദുരന്ത മുന്നറിയിപ്പ‌് സംവിധാനങ്ങൾ ഫലപ്രദമാകണം: -ദേശീയ സെമിനാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

പ്രകൃതിദുരന്ത മുന്നറിയിപ്പ‌് സംവിധാനങ്ങൾ ഫലപ്രദമാകണം: -ദേശീയ സെമിനാർ


കൊച്ചി-
ഉയർന്ന ജനസംഖ്യാനിരക്കും ഭൂപ്രകൃതിയിലെ പ്രത്യേകതകളും കാരണം ദുരന്തങ്ങൾ ഏറ്റവും കൂടുതൽ ജീവനെടുക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. എ രാമചന്ദ്രൻ. ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ഫലപ്രദമല്ലാത്തതും ദുരന്തവ്യാപ്തി കൂട്ടുന്നു. കുഫോസിൽ  സെന്റർ ഫോർ അക്വാട്ടിക് റിസോഴ്‌സ് മാനേജ്‌മെന്റ് ആൻഡ‌് കൺസർവേഷൻ സംഘടിപ്പിച്ച ‘കാലാവസ്ഥ വ്യതിയാനവും ദുരന്തലഘൂകരണവും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വലിയ നാശങ്ങൾ വിതച്ച സുനാമി, ഓഖി, പ്രളയം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ  പ്രകൃതിദുരന്തങ്ങളെ നേരിടാൻ സംസ്ഥാനം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ശാസ്ത്രജ്ഞരുടെയും ഉദ്യോഗസ്ഥരുടെയും ഭരണകർത്താക്കളുടെയും ഇടയിൽ ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത‌്.

പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. പി വി ജോസഫ് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട്ടും ഡോപ്ലർ റഡാർ സംവിധാനം വേണമെന്ന‌് അദ്ദേഹം പറഞ്ഞു. ഇപ്പോൾ തിരുവനന്തപുരത്തും കൊച്ചിയിലും മംഗലാപുരത്തുമാണ‌് ഈ സംവിധാനം ഉള്ളത‌്. കൊച്ചിയും മംഗലാപുരവും തമ്മിൽ വളരെ ദൂരം കൂടുതാലണ‌്. ഇതിനിടയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ അളക്കാനുള്ള സംവിധാനം നിലവിൽ വന്നാൽ മഴയും പ്രകതിദുരന്തവും കൂടുതൽ കാര്യക്ഷമമായി പ്രവചിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം എന്ന പ്രതിഭാസം കണ്ടുതുടങ്ങിയത് ഏതാണ്ട് 25 വർഷം മുമ്പാണെന്നും ഡോ. പി വി ജോസഫ് പറഞ്ഞു. കുഫോസ് ഗവേഷണവിഭാഗം മേധാവി ഡോ. ടി വി ശങ്കർ, പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞരായ ഡോ. കെ മോഹൻകുമാർ, ഡോ. ജെ സഞ്ജയ്, ഡോ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
സെമിനാർ ശനിയാഴ്ച സമാപിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2BNd59N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages