കേരള മീഡിയ അക്കാദമിയുടെ മാധ്യമചരിത്രയാത്രയ്ക്ക് തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

കേരള മീഡിയ അക്കാദമിയുടെ മാധ്യമചരിത്രയാത്രയ്ക്ക് തുടക്കം


നെയ്യാറ്റിൻകര
സ്വദേശാഭിമാനിയുടെ കൂടില്ലാവീട് മാധ്യമപ്രവർത്തകരുടെയും മാധ്യമ വിദ്യാർഥികളുടെയും ആത്മശുദ്ധിക്ക് വേണ്ടിയുള്ള കേന്ദ്രമായി വളർത്തണമെന്ന് മാധ്യമ നിരൂപകൻ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ ചരിത്രയാത്ര നെയ്യാറ്റിൻകരയിലെ സ്വദേശാഭിമാനിയുടെ കൂടില്ലാവീട്ടിൽനിന്ന‌് ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വദേശാഭിമാനിയെപ്പറ്റി ഒരു ചലച്ചിത്രം പ്രശസ്ത സംവിധായകൻ കമൽ നിർമിക്കുമെന്നും അതിനുള്ള കഥയും തിരക്കഥയും താൻതന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർപേഴ്സൺ ഡബ്ല്യു ആർ ഹീബ അധ്യക്ഷയായി. കെ ആൻസലൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, നെയ്യാറ്റിൻകര പ്രസ‌് ക്ലബ‌് പ്രസിഡന്റ് എ പി ജിനൻ, സജിൻലാൽ, അജി ബുധനൂർ, സംവിധായിക വിധു വിൻസന്റ് തുടങ്ങിയവർ സംസാരിച്ചു. വെങ്ങാനൂർ അയ്യൻകാളി സ്മാരകം, സ്വദേശാഭിമാനി പത്ര സ്ഥാപകൻ വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മഗൃഹം, സ്മാരക സ്കൂൾ, കായിക്കര കുമാരനാശാൻ സ്മാരകം തുടങ്ങി മാധ്യമചരിത്രമുറങ്ങുന്ന വിവിധ കേന്ദ്രങ്ങൾ യാത്രാ സംഘത്തിലെ വിദ്യാർഥികൾ സന്ദർശിച്ചു. ആദ്യ കാർട്ടൂണിസ്റ്റായ പി എസ് ഗോവിന്ദപിള്ളയുടെ പരവൂരിലെ ജന്മഗൃഹത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തെ അനുസ്മരിച്ചു. പി എസ് ഗോവിന്ദപിള്ളയുടെ കുടുംബാംഗങ്ങൾ പങ്കെടുത്തു. ശനിയാഴ‌്ച കൊല്ലത്ത് നടക്കുന്ന ദേശീയ കാർട്ടൂൺ കോൺക്ലേവിന് മുന്നോടിയായി നടക്കുന്ന കാർട്ടൂൺ യാത്രയുടെ ഉദ്ഘാടനം കാർട്ടൂണിസ്റ്റ് സുകുമാർ നിർവഹിച്ചു.
വിവിധ കേന്ദ്രങ്ങളിൽ ഡോ. എം ശങ്കർ (ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ, കേരള മീഡിയ അക്കാദമി), ഋഷി കെ മനോജ് (ഡയറക്ടർ, തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട്), ഡോ. കായംകുളം യൂനുസ്, എ സുഹൈർ, ഡോ. ഭുവനചന്ദ്രൻ, ആറ്റിങ്ങൽ ഉണ്ണി, ലിജു, കെ എ ബീന, ഗീതാ നസീർ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2TZdIDX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages