പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തും: ധനമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തും: ധനമന്ത്രി


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ പൊതു ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താനാണ‌് കാരുണ്യ സാർവത്രിക ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌് പറഞ്ഞു. ധനവിനിയോഗ ബില്ലിന്റെ ചർച്ചയ‌്ക്ക‌് മറുപടി പറയുകയായിരുന്നു മന്ത്രി. 

പുതിയ ഇൻഷുറൻസ‌് പദ്ധതിയുടെ ഘടന, ആനുകൂല്യത്തിന്റെ വലുപ്പം എന്നിവ സംബന്ധിച്ച് ഇപ്പോൾ വിളിച്ചിരിക്കുന്ന ടെൻഡർ നടപടികൾ പൂർത്തീകരിച്ചാലേ തീരുമാനമാകൂ. ഏതെല്ലാം സ്വകാര്യ ആശുപത്രികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നതും തീരുമാനിച്ചിട്ടില്ല. സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സേവനങ്ങൾ നൽകാൻ തയ്യാറാകുന്ന ആശുപത്രികളെമാത്രമേ  ഉൾപ്പെടുത്തൂ.

ഇപ്പോൾ ആർഎസ്ബിവൈയിൽ അംഗങ്ങളായ 42 ലക്ഷം കുടുംബത്തിനെങ്കിലും പുതിയ പദ്ധതിയിൽ അർഹതയുണ്ടാകും. വേറെ ആരോഗ്യ ഇൻഷുറൻസുള്ള ജീവനക്കാരും പെൻഷൻകാരുമടക്കമുള്ള വിഭാഗക്കാരെ മാറ്റിനിർത്തിയാൽ ബാക്കിവരുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തം കൈയിൽനിന്ന‌് പ്രീമിയം അടച്ച് ഈ പദ്ധതിയിൽ അംഗത്വം എടുക്കാനാകും.

ഇത്തരത്തിൽ സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിക്കുന്ന സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ച ഫണ്ട‌് ചെലവഴിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണം വസ‌്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. 3329 കോടി രൂപ ലഭിച്ചതിൽ 1732 കോടി രൂപ ചെലവഴിച്ചു. ബാക്കിയുള്ള പണം പുനരധിവാസവുമായി ബന്ധപ്പെട്ട‌് വിവിധ പദ്ധതികൾക്ക‌് നീക്കിവച്ച തുകയാണെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2GapOad
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages