തിരുവനന്തപുരം
അടുത്ത അധ്യയനവർഷംമുതൽ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും പ്രവേശനം, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയ‌്ക്ക് ഏകീകൃത കലണ്ടർ നിലവിൽ വരുമെന്ന് മന്ത്രി കെ ടി ജലീൽ നിയമസഭയിൽ പറഞ്ഞു. നിലവിൽ പല സമയങ്ങളിലായാണ് പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവുമെല്ലാം. ഇത് വിദ്യാർഥികളുടെ തുടർപഠനത്തിനുംമറ്റും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഏകീകൃത കലണ്ടർ നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ എല്ലാ സർവകലാശാലകൾക്കും നിർദേശം നൽകിയിട്ടുണ്ട‌്. ഇതനുസരിച്ച് ഡിഗ്രി പരീക്ഷകളുടെ ഫലം ഏപ്രിൽ 30നുമുമ്പും പിജി പരീക്ഷകളുടേത് മെയ് 30ന് മുമ്പും പ്രഖ്യാപിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട‌്. ഇത്തരം വിഷയങ്ങളടക്കം ചർച്ചചെയ്യാൻ വിസിമാർ മുതൽ എല്ലാ തലങ്ങളിലും യോഗം വിളിച്ച‌് ചർച്ച നടത്തിയതായും ബി സത്യനെ മന്ത്രി അറിയിച്ചു.
തുല്യതാ സർട്ടിഫിക്കറ്റിന‌് അലയേണ്ട
തിരുവനന്തപുരം
ഉപരിപഠനത്തിനും മറ്റും തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാതെ കേരളത്തിലെ എല്ലാ സർവകലാശാലകളും പരസ‌്പരം കോഴ്‌സുകൾ അംഗീകരിക്കണമെന്ന് നിർദേശം നൽകിയതായി മന്ത്രി കെ ടി ജലീൽ പറഞ്ഞു.രാജ്യത്തെ പ്രധാന സർവകലാശാലകളുടെ കോഴ‌്സുകളും കേരളത്തിലെ സർവകലാശാലകൾ അംഗീകരിക്കാൻ നടപടി സ്വീകരിക്കും. ഇനി ഒരു വിദ്യാർഥിക്കും തുല്യതാ സർട്ടിഫിക്കറ്റിനായി ബുദ്ധിമുണ്ടേണ്ടിവരില്ല. ഉന്നത വിദ്യാഭ്യാസ കൗൺസിൽ അധ്യാപകർക്കായി ഓറിയന്റേഷൻ പ്രോഗ്രാം ആരംഭിച്ചതായും എ എൻ ഷംസീർ, എ എം ആരീഫ‌്, എം മുകേഷ‌്, പി കെ ശശി, പി വി അൻവർ എന്നിവരെ മന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2DcGQkc
via IFTTT
No comments:
Post a Comment